ഇനി 13 വയസ്സുകാര്‍ക്ക് ടിക് ടോക്കില്‍ വീഡിയോ അപ്ലോഡ് ചെയ്യാനാവില്ല

ടിക് ടോക്കില്‍ 13 വയസില്‍ താഴെയുള്ള കുട്ടികളെ വീഡിയോ അപ് ലോഡ് ചെയ്യുന്നതിനും അഭിപ്രായം പറയുന്നതിനും പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നതിനും ഇനി ടിക് ടോക് അനുവദിക്കില്ല.

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നിയമം ടിക് ടോക്ക് പാലിക്കണമെന്ന ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം. ബുധനാഴ്ചമുതല്‍ കുട്ടികള്‍ക്കുള്ള നിയന്ത്രണം പ്രാബല്യത്തില്‍ വരും.

ഇതോടെ ഇതുവരെ ടിക്ക് ടോക്കില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ള 13 വയസില്‍ താഴെയുള്ള കുട്ടികളുടെ വീഡിയോകള്‍ നീക്കം ചെയ്യപ്പെടും. ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പ്രൈവസി പ്രൊട്ടക്ഷന്‍ ആക്റ്റ് (COPPA) നിയമം ലംഘിച്ചതിന്റെ പേരില്‍ കുട്ടികളുടെ വീഡിയോകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ കമ്മീഷന്‍ ടിക് ടോക്കിന് 55 ലക്ഷം ഡോളര്‍ (39.14 കോടിയിലധികം രൂപ) പിഴ ചുമത്തിയിട്ടുണ്ട്.

വായിക്കുക:  എഴുവർഷത്തിനിടെ നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി!!

13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആപ്ലിക്കേഷനോ വെബ്സൈറ്റുകളോ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന് അനുശാസിക്കുന്ന നിയമമാണിത്. മുന്‍പ് 13 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു. ഇതോടെ വയസ് തെളിയിക്കുന്ന അംഗീകൃത രേഖകള്‍ ടിക് ടോക് ആവശ്യപ്പെട്ടേക്കാം.

Slider
Loading...
Slider

Related posts

error: Content is protected !!