പാർട്ടിയേതായാലും മാണ്ഡ്യയിൽ നിന്ന് തന്നെ മൽസരിക്കുമെന്ന് തീർത്തു പറഞ്ഞ് സുമലത ;താൽപ്പര്യം കോൺഗ്രസിനോട്; തന്റെ മകനും സിനിമ നടനുമായ നിഖിൽ ഗൗഡക്ക് വേണ്ടി മാറ്റി വച്ച സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാകാതെ കുമാരസ്വാമി;ഒന്നും മിണ്ടാതെ കോൺഗ്രസ്;താരപ്പോരാട്ടതിന് വേദിയാകാന്‍ മാണ്ഡ്യ?

Loading...

ബെംഗളൂരു : “മാണ്ഡ്യത ഗണ്ടു” എന്നാണ് ഈയിടെ അന്തരിച്ച റിബൽ സ്റ്റാർ അംബരീഷ് അറിയപ്പെട്ടിരുന്നത്.മാണ്ഡ്യയുടെ പുരുഷൻ എന്നർത്ഥം. ഈ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മൽസരിച്ച് ജയിക്കുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്ത ചരിത്രമാണ് അംബരീഷിനുള്ളത്.

തൂവാനത്തുമ്പികളിലൂടെ മലയാളത്തിലെ “ക്ലാര “യായി വന്ന അഭിനേത്രി സുമലതയാണ് അംബരീഷിന്റെ പത്നി.മാണ്ഡ്യയിലെ ജനങ്ങളുടെ നിർബന്ധം കാരണം ഏത് പാർട്ടിക്ക് വേണ്ടിയായാലും താൻ ഇവിടെ നിന്ന് മൽസരിക്കും എന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്.

അംബരീഷ് കോൺഗ്രസുകാരനായിരുന്നു അതുകൊണ്ട് കോൺഗ്രസ് ടിക്കറ്റിൽ മൽസരിക്കാനാണ് താൽപര്യം അവർ വ്യക്തമാക്കുന്നു. അതേ സമയം മുഖ്യമന്ത്രി കുമാരസ്വാമിയുടെയും ഭാര്യയും എം എൽ എയുമായ രാധികയുടെയും മകനും സാൻഡൽവുഡ് താരവുമായ നിഖിൽ ഗൗഡയെ ഇതേ മണ്ഡലത്തിൽ നിർത്തി വിജയിപ്പിച്ചെടുക്കാനാണ് കുമാരസ്വാമി കരുക്കൾ നീക്കുന്നത്.

വായിക്കുക:  നാണക്കേടിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട് ഇന്ത്യ; അഫ്ഗാനെതിരെ 11 റൺസ് ജയം

ജെഡിഎസ് കോൺഗ്രസ് ധാരണ പ്രകാരം സിറ്റിംഗ് സീറ്റുകളിൽ അടുത്ത കക്ഷി അവകാശവാദമുന്നയിക്കില്ല, അത് പ്രകാരം ഈ സീറ്റ് കോൺഗ്രസിന് ലഭിക്കില്ല.എന്നാൽ സുമലതയുടെ പ്രസ്താവനകൾ കോൺഗ്രസിനെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്.

സുമലത മറ്റേതെങ്കിലും പാർട്ടിക്ക് വേണ്ടി മൽസരിക്കുകയാണെങ്കിൽ ഈ മണ്ഡലം താരപ്പോരാട്ടത്തിന് വേദിയാകും,ഉപതെരെഞ്ഞെടുപ്പിലൂടെ  കുറച്ചു മാസത്തേക്കെങ്കിലും ഈ മണ്ഡലത്തെ മുന്‍പ് പ്രതിനിധീകരിച്ചത് സാന്‍ഡല്‍ വൂഡിലെ മുന്‍ ലേഡി സൂപ്പര്‍ സ്റ്റാറും കോണ്‍ഗ്രെസ് പാര്‍ട്ടിയുടെ ഐ ടി ദേശീയ അധ്യക്ഷയുമായ രമ്യ എന്നാ ദിവ്യ സ്പന്ദന ആയിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!