നഗരത്തിലെ ആദ്യ”കാര്‍ പാര്‍ക്ക്‌”ബൊമ്മനഹള്ളിയില്‍ നാളെ ഉത്ഘാടനം ചെയ്യും.

ബെംഗളൂരു : നഗരത്തിലെ ആദ്യ കാര്‍ പാര്‍ക്ക്‌ നാളെ ബൊമ്മനഹള്ളിയില്‍ ഉത്ഘാടനം ചെയ്യും.പഴയ വിന്റേജ് കാറുകളുടെ മാതൃകയിലാണ് പാർക്കിലെ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. 3000 പേർക്കിരിക്കാവുന്ന ഓപ്പൺ എയർ തിയറ്ററിന്റെ നിർമാണം അവസാനഘട്ടത്തിലാണെന്ന് കോർപറേറ്റർ റാം മോഹൻ രാജു അറിയിച്ചു.

കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും ജിമ്മും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്,

വായിക്കുക:  നഗരത്തിൽ ഡ്രോണുകളും ചെറുവിമാനങ്ങളും ബലൂണുകളും നിരോധിച്ചു!

എംഎൽഎമാരായ സതീഷ് റെഡ്ഡി, ആർ.അശോക എന്നിവര്‍ ചേര്‍ന്ന് പാര്‍ക്കിന്റെ ഉത്ഘാടനം നാളെ രാവിലെ 10 മണിക്ക് നിര്‍വഹിക്കും.

Slider
Loading...
Slider

Related posts

error: Content is protected !!