ആരാധകന്‍ മാപ്പ് ചോദിച്ചു; മഞ്ഞപ്പടക്കെതിരെ സി കെ വിനീത് നല്‍കിയ കേസ് പിന്‍വലിച്ചു

കൊച്ചി: വ്യാജപ്രചാരണം നടത്തിയതിന് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത് നല്‍കിയ കേസ് പിന്‍വലിച്ചു. വ്യാജ പ്രചാരണം നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകന്‍ മാപ്പ് ചോദിച്ചതോടെയാണ് സി.കെ.വിനീത് പരാതി പിന്‍വലിച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയതിനാണ് മഞ്ഞപ്പട ആരാധകനെതിരെ വിനീത് പരാതി നല്‍കിയത്. രേഖാമൂലം ക്ഷമ ചോദിച്ച സാഹചര്യത്തില്‍ കേസ് അവസാനിപ്പിച്ചതായി വിനീത് പോലീസിനെ അറിയിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിനീത് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറിയതിന് പിന്നാലെയായിരുന്നു സംഭവം.

വായിക്കുക:  തറയിൽ ബാഗ് തലയിണയാക്കി ഉറങ്ങുന്ന ധോണിയും സാക്ഷിയും!!

കഴിഞ്ഞ 15ാം തീയതി കലൂരില്‍ നടന്ന മത്സരത്തിനിടയില്‍ സി.കെ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമായിരുന്നു മഞ്ഞപ്പടയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ചത്. മാച്ച് കമ്മീഷണര്‍ സികെ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും ഓഡിയോ ക്ലിപ്പിലുണ്ടായിരുന്നു. ഇതിനെതിരെയാണ് വിനീത് പരാതി നല്‍കിയത്.

വായിക്കുക:  വിരമിക്കാനൊരുങ്ങി യുവരാജ് സിംഗ്!!

എന്നാല്‍ ഗ്രൂപ്പിലെ ഒരംഗത്തിന്‍റെ നടപടിയുടെ പേരില്‍ ആരാധക കൂട്ടായ്മയെ മുഴുവന്‍ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്ന് നേരത്തെ മഞ്ഞപ്പട പറഞ്ഞിരുന്നു.

Slider
Slider
Loading...

Related posts

error: Content is protected !!