യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്;കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍.

ഇടുക്കി: യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

യുദ്ധം ഒരു പ്രശ്‌നത്തിന്റെയും പരിഹാരമല്ലെന്നും ഭയം കൊണ്ട് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

കശ്മീരികളെ കൂടെ നിര്‍ത്തി വേണം പാക്കിസ്ഥാനെ എതിരിടാന്‍. കശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് പറയുമ്പോഴും കശ്മീരികളെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക:  പാകിസ്താനെതിരെ കനത്ത പ്രതിഷേധം; കശ്മീരില്‍ വ്യാപക ആക്രമണം, കര്‍ഫ്യൂ പ്രഖ്യാപിച്ചു.

അദാനിക്ക് വിമാനത്താവളങ്ങള്‍ നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Slider
Loading...
Slider

Related posts

error: Content is protected !!