“പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് സച്ചിന്‍ കരിയര്‍ തുടങ്ങിയത്”; സച്ചിന് പിന്തുണയുമായി ശരദ് പവാര്‍

മുംബൈ: മെയ്‌ അവസാനം ആരംഭിക്കുന്ന ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മാച്ച് ഇന്ത്യ കളിക്കണമെന്ന അഭിപ്രായപ്പെട്ട ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറേണ്ട ആവശ്യമില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യക്തമാക്കിയിരുന്നു.

മത്സരത്തില്‍ നിന്ന് പിന്‍മാറി രണ്ട് പോയിന്‍റ് നഷ്ടപ്പെടുത്തുകയല്ല, പാക്കിസ്ഥാനെ കളിച്ച് തോല്‍പിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നായിരുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടത്. ഒപ്പം ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാജ്യം ഏത് തീരുമാനം എടുത്താലും പിന്തുണയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്നു എന്നാരോപിച്ച് സച്ചിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

അതേസമയം, സച്ചിന് പിന്തുണയുമായി എന്‍സിപി അദ്ധ്യക്ഷനും ഐസിസി, ബിസിസിഐ മുന്‍ തലവനുമായ ശരദ് പവാര്‍ രംഗത്തെത്തി. 15ാം വയസില്‍ പാക്കിസ്ഥാനെ തകര്‍ത്തുകൊണ്ടാണ് സച്ചിന്‍ കരിയര്‍ തുടങ്ങിയത് എന്ന് വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കണമെന്ന് ശരദ് പവാര്‍ പറഞ്ഞു. സച്ചിന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ തീക്ഷ്ണമാവുമ്പോഴാണ് ശരദ് പവാറിന്‍റെ പ്രതികരണം. സച്ചിന്‍ ഭാരത് രത്‌നവും സുനില്‍ ഗവാസ്‌കര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മറ്റൊരു ഇതിഹാസ താരവുമാണ്. ലോകകപ്പില്‍ ഇന്ത്യക്ക് പാക്കിസ്ഥാനെ പരാജയപ്പെടുത്താനാകും എന്നാണ് ഇരുവരും വിശ്വസിക്കുന്നത്.

വായിക്കുക:  പ്രോ വോളി ലീഗിന് കൊച്ചിയില്‍ ഉജ്ജ്വലമായ തുടക്കം;രണ്ട് കേരളടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആദ്യജയം കൊച്ചിക്ക്‌.

എന്നാല്‍, സച്ചിന്‍ വിമര്‍ശിക്കപ്പെട്ടു, പാക്കിസ്ഥാന് അനുകൂലമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. 15ാം വയസില്‍ പാക്കിസ്ഥാനെ തകര്‍ത്താണ്  സച്ചിന്‍ തന്‍റെ ഐതിഹിക കരിയറിന് സച്ചിന്‍ തുടക്കമിട്ടതെന്നും ശരദ് പവാര്‍ വ്യക്തമാക്കി. ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളാണ് ക്രിക്കറ്റ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്.

വായിക്കുക:  ഏഷ്യൻ കപ്പ് ഫുട്ബോളിന്‍റെ കന്നി കിരീടം ഖത്തറിന്

പാക്കിസ്ഥാനുമായി ഇന്ത്യ കളിക്കരുതെന്ന് മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി, അസറുദ്ദീന്‍, ഹര്‍ഭജന്‍ തുടങ്ങിയ താരങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറരുതെന്ന് വാദിച്ച് സച്ചിനും ഗവാസ്‌കറും രംഗത്തെത്തി. മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യവുമായി ആരാധകരും രംഗത്തെത്തിയിരുന്നു.

ആരാധകര്‍ക്കു പുറമെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം നടക്കേണ്ടത്.

Slider
Loading...
Slider

Related posts

error: Content is protected !!