കേരളത്തിലെ പ്രതിരോധ നിക്ഷേപ സാധ്യതകളെക്കുറിച്ച് ‘എയ്‌റോ ഇന്ത്യ’യിൽ സെമിനാർ

ബെംഗളൂരു: എയ്‌റോ ഇന്ത്യയോടനുബന്ധിച്ച് പ്രതിരോധമേഖലയിൽ കേരളത്തിന്റെ നിക്ഷേപസാധ്യതകൾ തുറന്നുകാട്ടിയുള്ള സെമിനാറിൽ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിന്റെ നിക്ഷേപസാധ്യതകളെക്കുറിച്ചും പാലക്കാട്ട്‌ നിർമാണത്തിലിരിക്കുന്ന കിൻഫ്ര ഡിഫൻസ് പാർക്കിനെക്കുറിച്ചും കിൻഫ്ര മാനേജിങ് ഡയറക്ടർ വിങ് കമാൻഡർ കെ.എ. സന്തോഷ് കുമാർ വിശദീകരിച്ചു.

സെമിനാറിൽ കിൻഫ്ര, കെ.എസ്.ഐ.ഡി.സി., കെൽട്രോൺ, കെൽ, സ്റ്റീൽ ഫോർജിങ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രതിരോധരംഗത്തെ കേരളത്തിന്റെ സാധ്യതകൾ അവതരിപ്പിച്ചു. ബെമലിന്റെ നിക്ഷേപസാധ്യതകളെക്കുറിച്ച് ഡിഫൻസ് പ്രൊഡക്‌ഷൻസ് ചീഫ് ജനറൽ മാനേജർ സഞ്ജയ് സോം, പ്രതിരോധമേഖലയിലെ റബ്ബറിന്റെ ഉപയോഗത്തെക്കുറിച്ച് റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ജെയിംസ് ജേക്കബ് എന്നിവർ വിശദീകരിച്ചു.

വായിക്കുക:  വേനൽ ചൂടിൽ ഉരുകിയൊലിച്ച് ഉദ്യാന നഗരം; കഴിഞ്ഞ 22 വർഷത്തിൽ രണ്ടാമത്തെ ഏറ്റവും കൂടിയ താപനില !

കെൽട്രോൺ മാനേജർ നിതിൻ, സ്റ്റീൽ ഇൻഡസ്ട്രീസ് ഫോർജിങ് മാനേജിങ് ഡയറക്ടർ ജെ. ചന്ദ്രബോസ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ അനീഷ്, എസ്.എഫ്.ഒ. ടെക്‌നോളജിയുടെ ഗ്ളോബൽ ടെക്നോളജി ഒഫീസർ ഡോ. കെ.ആർ. സുരേഷ് നായർ, ട്രാക്കോ കേബിൾ മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെൽ ജനറൽ മാനേജർ സജീവ് ദേവ്, കേരള സ്റ്റാർട്ടപ്പ് മിഷൻ ഐ.സി.ടി. അക്കാദമി സി.ഇ.ഒ. സന്തോഷ് കുറുപ്പ് എന്നിവർ കേരളത്തിന്റെ വിവിധ നിക്ഷേപസാധ്യതകളെക്കുറിച്ച് സെമിനാറിൽ വിശദീകരിച്ചു.

Slider
Loading...
Slider

Related posts

error: Content is protected !!