ആരോടു പറയാൻ,ആര് കേൾക്കാൻ? ബാനസവാടിയിലേക്ക് മാറ്റിയ കണ്ണൂർ എക്സ്പ്രസിന്റെ വൈകിയോട്ടം തുടരുന്നു;5 മണിക്കൂറോളം വൈകിയോടുന്ന ട്രെയിൻ ഇന്നലത്തെ യാത്ര ആരംഭിച്ചത് 01:30ന്.

ബെംഗളൂരു: കൊച്ചു വേളി, എറണാകുളം ട്രെയിനുകളുടെ പിന്നാലെ 20 വർഷത്തോളമായി യശ്വന്ത്പുരയിൽ നിന്ന് സർവ്വീസ് നടത്തിയിരുന്ന കണ്ണൂർ എക്സ്പ്രസിനെ പരിമിത സൗകര്യങ്ങർ മാത്രമുള്ള ബാന സവാടിയിലേക്ക് മാറ്റിയത് മലയാളികൾക്കെതിരെയുള്ള റെയിൽവേ യുടെ അവസാനത്തെ “പണി “യാണ് എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മലയാളികളുടെ ക്ഷമ പരീക്ഷിച്ചേ അടങ്ങൂ എന്നാണ് റെയിൽവേയുടെ ചില നടപടികളിൽ നിന്ന് മനസ്സിലാകുന്നത്.

സ്റ്റേഷൻ മാറ്റിയ ഫെബ്രുവരി 4 മുതൽ ട്രെയിൻ വൈകിയോട്ടം തുടങ്ങിയതാണ് 8 മണിക്ക് യശ്വന്ത് പൂരിൽ നിന്ന് യാത്ര തുടങ്ങിയിരുന്ന ട്രെയിനിന്റെ ബാനസവാടിയിലെ സമയം 08.25 ആയിരുന്നു.എന്നാൽ അതിന് ശേഷം ഈ ട്രെയിൻ രണ്ടും മൂന്നും മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരുന്നത്.

വായിക്കുക:  വ്രതശുദ്ധിയുടെ നാളുകള്‍ക്ക് തുടക്കം... ഇസ്ലാമിക വിശ്വാസികള്‍ക്ക് വിശുദ്ധമാസാചരണം ആരംഭിച്ചു.

ഇന്നലത്തെ കാര്യം വളരെ യധികം വേദനാജനകവുമാണ്, ഇന്നലെ 08:25 ന് പുറപ്പെടേണ്ട വണ്ടി രാത്രി 01:30 ന് ആണ് യാത്ര ആരംഭിച്ചത്, 8 മണിയോടെ ശുചി മുറി പൂട്ടിയിടുന്ന ബാനസവാടി സ്റ്റേഷനിൽ സ്ത്രീകളും കുട്ടികളും അനുഭവിച്ചത് നരകയാതന. അടുത്ത സ്റ്റേഷനായ കാർമലാറത്തിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല.വളരെ ചെറിയ സ്വറ്റേഷനിൽ കാത്തിരിപ്പ് കേന്ദ്രം പോലുമില്ല.

വായിക്കുക:  "രമ്യാ എല്ലിദിയമ്മാ? എല്ലി നിമ്മദ്ധ്യക്ഷ രാഹുൽ?" ദിവ്യാ സ്പന്ദനയെ ട്രോളിക്കൊന്ന് സിനിമാ നടൻ ഗണേഷിന്റെ ഭാര്യ ശിൽപ.

5 മണിക്കൂർ വൈകി യാത്ര ആരംഭിച്ച തീവണ്ടി ഇനിയും അവസാന സറ്റോപ്പിൽ എത്തിയിട്ടില്ല.

Slider
Slider
Loading...

Related posts

error: Content is protected !!