വലിയ ബുദ്ധിമുട്ട് ഇല്ലാതെ യെശ്വന്ത്പൂരില്‍ നിന്നും ബാനസവാടിയില്‍ പോയി കണ്ണൂര്‍ എക്സ്പ്രസ്സ്‌ പിടിക്കുന്നത്‌ എങ്ങിനെ? ഒരു റെയില്‍വേ ജീവനക്കാരന്‍ നൽകുന്ന ലളിതമായ വഴി.

ബെംഗളൂരു : കണ്ണൂർ എക്സ്പ്രസ് യശ്വന്ത് പുരയിൽ നിന്നും ബാനസവാടിയിലേക്ക് മാറ്റിയത് മലബാറിലേക്കുള്ള യാത്രക്കാരെ കുറച്ചൊന്നുമല്ല കുഴച്ചത്. വളരെയധികം മലയാളികൾ താമസിക്കുന്ന ജാലഹള്ളി, പീനിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബാനസവാടിയിൽ എത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

മെട്രോ സൗകര്യമില്ല, നേരിട്ട് ബസ് സൗകര്യവുമല്ല, ടാക്സി ക്കും ഓട്ടോറിക്ഷകൾക്കുമാണങ്കിൽ കൊല്ലുന്ന നിരക്കും.

പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലം എന്ന് വരുമെന്ന് പറയാൻ കഴിയില്ല.എന്നാൽ യെശ്വന്ത്പുരയിൽ നിന്ന് ബാനസ വാടിയാലെത്താൻ ഒരു ലളിതമായ വഴി ഉപദേശിക്കുകയാണ് ഒരു റെയിൽവേ ജീവനക്കാരൻ.

അദ്ദേഹത്തിന്റെ പോസ്റ്റ് താഴെ

“നിലവിലെ സാഹചര്യത്തിൽ എങ്ങിനെ ബാനസവാടി വന്ന് കണ്ണൂർ വണ്ടി പിടിക്കാം..?

വായിക്കുക:  ഇനി സിറ്റിയുടെയും കന്റോൺമെന്റ് സ്റ്റേഷന്റെയും ഇടയില്‍ കാത്തു കെട്ടി കിടക്കേണ്ടി വരില്ല;ഓട്ടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം നിലവില്‍ വന്നു.

അതിന് ഒരു വഴി ഉണ്ട്. കണ്ണൂര് വണ്ടി യശ്വന്തപുരം സ്റ്റേഷനിൽ നിന്നും പുറപ്പെട്ടിരുന്ന സമയം 8 മണി ആണ്. അതിന് 25 മിനിറ്റ് മുൻപ്, അതായത്  രാത്രി 7.35  ന് ഹൗറ എക്സ്പ്രസ്  പ്ലാറ്റ്ഫോം നമ്പർ 1 ഇൽ നിന്നും പുറപ്പെട്ട് ബാനസവാടിയിൽ എത്തും. അവിടെ ഇറങ്ങി കണ്ണൂർ എക്സ്പ്രസിൽ കയറുക. ഇതിനായി ഏറ്റവും കുറഞ്ഞത് 15 മുതൽ 20 മിനിറ്റു വരെ നിങ്ങൾക്ക് കിട്ടും. ഹൗറ എക്സ്പ്രസ്  വൈകിയാൽ എന്ത് ചെയ്യും എന്ന ന്യായമായ ചോദ്യം ഇവിടെ വരാം. ഒന്നും സംഭവിക്കില്ല, ഹൗറ എക്സ്പ്രസ് വന്നിട്ട് മാത്രമേ കണ്ണൂർ എക്സ്പ്രസിന് പുറപ്പെടാൻ സാധിക്കുകയുള്ളു, എന്താണെന്ന് വെച്ചാൽ കണ്ണൂർ എക്സ്പ്രസിൽ ജോലി ചെയ്യാനുള്ള ലോക്കോ പൈലറ്റ് ഹൗറ എക്സ്പ്രസിൽ ആണ് വരുന്നത്. ( It is the official movement of working crew of 16528 from their base depot which is yeswanthpur). അതിനാൽ 100 % ധൈര്യമായി ഹൗറ എക്സ്പ്രസിൽ കയറാം.

വായിക്കുക:  ധാർവാഡിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ ഏഴായി;60ല്‍ അധികം പേരെ രക്ഷപ്പെടുത്തി.

ഇനി കണ്ണൂരിൽ നിന്നും തിരിച്ചു വരുമ്പോൾ കർമ്മലറാമിൽ ഇറങ്ങി 30 മിനിറ്റ് കാത്തിരുന്നാൽ ധർമപുരിയിൽ നിന്നും ബാംഗ്ലൂർ സിറ്റിക്ക് പോകുന്ന DEMU വരും. അതിൽ കയറി ബയപ്പനഹള്ളിയിലോ സിറ്റിയിലോ കന്റോണ്മെന്റിലോ ഇറങ്ങാം. (ഞായർ ഒഴികെ)

Slider
Loading...
Slider

Related posts

error: Content is protected !!