വാട്സാപ്പിനോട് “ബൈ ബൈ” പറഞ്ഞ് മോഹന്‍ലാല്‍!!

Loading...

ചലച്ചിത്ര താരങ്ങള്‍ക്കും, രാഷ്ട്രീയ പ്രമുഖര്‍ക്കും, സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെല്ലാം അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. എന്നാല്‍, ഇതിലൊന്നായ വാട്സ് ആപിനോട് ബൈ പറഞ്ഞിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. സമയവും സന്തോഷവും തിരിച്ചുപിടിക്കാനാണ് ഈ തീരുമാനമെന്ന് മോഹന്‍ലാല്‍ പറയുന്നു.

രാവിലെ എഴുന്നേറ്റ് പ്രാര്‍ത്ഥിച്ച് ഫോണ്‍ നോക്കിയാല്‍ കാണുന്നത് മോശം വാര്‍ത്തകളും ചിത്രങ്ങളുമാകും, സന്തോഷത്തേക്കാള്‍ കൂടുതല്‍ പരിഭവങ്ങളും- മോഹന്‍ലാല്‍ പറയുന്നു. പണ്ട് കാറില്‍ യാത്ര ചെയ്യുമ്പോള്‍ പുറമെയുള്ള കാഴ്ചകള്‍ കാണുമായിരുന്നുവെന്നും സ്ഥിരം യാത്ര ചെയ്യുന്ന  വഴികളിലെ ഓരോ കെട്ടിടവും മരവും പതിവായി കാണാറുള്ള മനുഷ്യരെയും തനിക്കറിയാമായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. എന്നാലിപ്പോള്‍ ആലോചിക്കുമ്പോഴാണ് മനസിലാകുന്നത് അതൊന്നും ഏറെക്കാലമായി കാണാറില്ലെന്ന്- മോഹന്‍ലാല്‍ വ്യക്തമാക്കി.

വായിക്കുക:  'ലിപ് ലോക്ക്' സീന്‍ ലീക്കായി‍; നടപടിയുമായി അണിയറ പ്രവര്‍ത്തകര്‍

തനിക്കിപ്പോള്‍ ധാരാളം സമയമുണ്ടെന്നും നേരത്തെ ഉണ്ടായിരുന്ന പത്രവായനയുടെ സുഖം ഇപ്പോഴാണ് തിരിച്ചുകിട്ടിയതെന്നും താരം വെളിപ്പെടുത്തുന്നു. പണ്ട് കുറച്ച നേരത്തേക്ക് കാണുന്നവര്‍ പോലും സുഖവിവരങ്ങള്‍ പങ്ക് വെച്ചിരുന്നുവെന്നും ഇപ്പോള്‍ കാണുന്നവരെല്ലാം തലകുനിച്ചിരിക്കുന്നവരാണെന്നും ലാല്‍ പറഞ്ഞു.

തനിക്ക് അടുപ്പമുള്ളവരുമായി സംസാരിക്കാന്‍ വാട്‌സാപ് ആവശ്യമില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കു മെയില്‍ ഉപയോഗിക്കാം. അതിലും ആവശ്യമെങ്കില്‍ വേറെയും സംവിധാനങ്ങള്‍ ആലോചിക്കാം. എന്നില്‍ നിന്നു വലിയ ഭാരം ഇറങ്ങിപ്പോയതുപോലെ തോന്നുന്നു. ഇതാരും പറഞ്ഞിട്ടു ചെയ്തതല്ല, ആരും ചെയ്യണമെന്നു പറയുന്നുമില്ല- മോഹന്‍ലാല്‍ പറഞ്ഞു.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!