മുലായം സിംഗിന് പിന്നാലെ മോഡി സ്തുതിയോടെ ദേവഗൌഡയും;രാജിവക്കാന്‍ തുടങ്ങിയ തന്നെ പിന്തിരിപ്പിച്ചത് മോഡി.

Loading...

ന്യൂഡൽഹി : നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോൾ താൻ രാജിവയ്ക്കാൻ തുനിഞ്ഞതും,ഒടുവിൽ മോഡി തന്നെ ആ നീക്കം തടഞ്ഞതും ലോക്സഭയിൽ തുറന്നു പറഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ.

2014 ലെ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയും,പിന്നാലെ മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തു.ഇതേ തുടർന്നാണ് താൻ രാജി വയ്ക്കാൻ തീരുമാനിച്ചത്.എന്നാൽ ഈ വിവരം അറിഞ്ഞ മോഡി ‘ താങ്കൾ ഈ സഭയിലെ തല മുതിർന്ന അംഗമാണ്,താങ്കൾ തുടരണം,ഇതൊക്കെ അത്ര ഗൗരവത്തിൽ കാണാതിരിക്കുക ‘ എന്നാണ് തന്നോട് പറഞ്ഞത് ദേവഗൗഡ പറഞ്ഞു.

വായിക്കുക:  സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ല, നിലവിലെ പ്രതിസന്ധിയ്ക്ക് പിന്നില്‍ ബിജെപി; സിദ്ദരാമയ്യ

പതിനാറാം ലോക്സഭയുടെ അവസാനദിനത്തിൽ ഓരോ പാർട്ടി നേതാക്കളും തങ്ങൾക്ക് പ്രധാനമന്ത്രിയോടൊത്തുള്ള അനുഭവങ്ങൾ തുറന്നു പറയുകയായിരുന്നു.

നരേന്ദ്രമോഡി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് ഇന്ന് സഭയിൽ പറഞ്ഞിരുന്നു.എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ പ്രധാനമന്ത്രി ശ്രമിച്ചതായും അദ്ദേഹം എടുത്തു പറഞ്ഞു.

Slider
Slider
Loading...

Related posts

error: Content is protected !!