നടൻ പ്രകാശ് രാജ് സിപിഎം ഓഫീസ് സന്ദര്‍ശിച്ചു!!

ബെംഗളൂരു: നടൻ പ്രകാശ് രാജ് കര്‍ണ്ണാടകയിലെ സിപിഎം ഓഫീസ് സന്ദര്‍ശിച്ചു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. ദേശീയ നേതാവ് പ്രകാശ് കാരാട്ട്, സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരുമായി പ്രകാശ് രാജ് ദീര്‍ഘ നേരം ചര്‍ച്ചയിലേര്‍പ്പെട്ടതായും ബേബി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരു മണ്ഡലത്തില്‍ പ്രകാശ് രാജ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് നടന്റെ സിപിഎം ഓഫീസ് സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി അതിശക്തമായ നിലപാടെടുത്ത കലാകാരനാണ് പ്രകാശ് രാജ്. പ്രത്യേകിച്ചും പത്രാധിപയും എഴുത്തുകാരിയുമായ ഗൌരി ലങ്കേഷിന്റെ നിഷ്ഠൂര വധത്തിന് ശേഷം.

വായിക്കുക:  അന്തര്‍സംസ്ഥാന ബൈക്ക് മോഷണസംഘം കേരളാ പൊലീസിന്റെ പിടിയിൽ!

ബിജെപിയെ തോല്പിക്കാന്‍ ഇന്ത്യയിലെ മതേതര ശക്തികളെല്ലാം യോജിക്കണമെന്ന അഭിപ്രായക്കാരനുമാണ് പ്രകാശരാജ്. ഇടതുപക്ഷത്തോട് പ്രത്യേക ബന്ധം പുലര്‍ത്തുന്ന അദ്ദേഹം ബംഗളുരു സെന്‍ട്രലില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Slider

Related posts

error: Content is protected !!