ബെംഗളൂരു: “ദേവഗൌഡ ഉടനെ മരിക്കും,കുമാരസ്വാമി മഹാരോഗി” തലക്കെട്ട് കണ്ടു ഞെട്ടേണ്ട കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ട ഓഡിയോ ടേപ്പിലെ വാചകങ്ങള്‍ ആണ് ഇത്.എതിര്‍പക്ഷത്തെ എം എല്‍ എ മാരെ വരുതിയിലാക്കാന്‍ കോടികള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ബി ജെ പി എം എല്‍ എ പ്രീതം ഗൌഡ പറഞ്ഞ വാക്കുകള്‍ ആണ് ഇത്.ബി ജ്പേ പി നേതാവ് യെദിയൂരപ്പ 25 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണ രൂപം ഇന്നലെ കുമാരസ്വാമി പുറത്ത് വിട്ടിരുന്നു,അതില്‍ ആണ് ഈ വാചകങ്ങള്‍.
കുമാരസ്വാമിക്കും ദേവഗൌഡക്കും എതിരെയുള്ള പരാമര്‍ശങ്ങള്‍ പുറത്തുവന്നതോടെ അണികള്‍ അക്രമാസക്തരായി,പ്രീതം ഗൌഡയുടെ ഹാസനില്‍ ഉള്ള വീട് അടിച്ചു തകര്‍ത്തു.പോലീസ് ലാത്തി വീശിയാണ് പ്രക്ഷോഭകരെ നിയന്ത്രിച്ചത്.
എം എല്‍ എ യുടെ വീട് ആക്രമിച്ചതിന് എതിരെ നിയമസഭയില്‍ ബി ജെ പി പ്രതിഷേധിച്ചു,യെദിയൂരപ്പ ഇന്നലെ രാത്രി മുഴുവന്‍ പ്രതിഷേധ സൂചകമായി സത്യാഗ്രഹമിരുന്നു.തന്നെയും തന്റെ കുടുംബത്തെയും അക്രമിച്ചവര്‍ക്ക് ഉടന്‍ തന്നെ മറുപടി ലഭിക്കുമെന്ന് പ്രീതം ഗൌഡ ഭീഷണി മുഴക്കി.