ഈ പ്രണയദിനത്തിൽ പ്രണയം തകർന്നവരെ ക്ഷണിച്ച് കോറമംഗലയിലെ ‘റൗണ്ട് അപ് കഫെ’!!!

ബെംഗളൂരു: പ്രണയം തകര്‍ന്നവര്‍ക്കും ഇന്ന് പ്രണയിക്കുന്നവരെ പോലെ ആഘോഷിക്കാം. പ്രണയം തകർന്നവരാണോ നിങ്ങൾ? എങ്കിൽ വിട്ടോളൂ കോറമംഗലയിലെ ‘റൗണ്ട് അപ് കഫെ’ യിലേക്ക്. അവിടെ പ്രണയം തകര്‍ന്നവര്‍ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

പ്രണയ ദിനത്തില്‍ ഭക്ഷണത്തിന് ശേഷമുളള മധുര പലഹാരമാണ് കഫേ വാഗ്ദാനം ചെയ്യുന്നത്. പക്ഷെ സൗജന്യമായി പലഹാരം കിട്ടണമെങ്കില്‍ ഒരു കാര്യം ചെയ്യണമെന്നാണ് കഫേ അധികൃതര്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ മുന്‍ കാമുകി/ കാമുകന്റെ ചിത്രം കഫേയില്‍ വെച്ച് കത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. എങ്കില്‍ ഭക്ഷണശേഷമുളള മധുരപലഹാരം ഫ്രീ..!!

വായിക്കുക:  അന്തര്‍സംസ്ഥാന ബൈക്ക് മോഷണസംഘം കേരളാ പൊലീസിന്റെ പിടിയിൽ!

ഇന്‍സ്റ്റഗ്രാമില്‍ ഇത് സംബന്ധിച്ച് കഫേ അധികൃതര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഫേയുടെ ഈ വേറിട്ട പരസ്യവും ആശയവും നിമിഷങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതേസമയം പ്രണയിക്കുന്നവര്‍ക്കും കഫേയില്‍ ഫോട്ടോഷൂട്ടിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ പ്രണയദിനം ഈ കഫേയില്‍ പോകുമെന്ന് പ്രണയിക്കുന്നവരും പ്രണയം തകര്‍ന്നവരും പരസ്യത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

വായിക്കുക:  കര്‍ണാടകയില്‍ വന്‍ വജ്രനിക്ഷേപം കണ്ടെത്തി! ഇനി കെ.ജി.എഫ് സ്വര്‍ണത്തിന്റെ നാട് അല്ല,വജ്രത്തിന്റെ നാട്!

 

Slider

Written by 

Related posts

error: Content is protected !!