യശ്വന്തപുരയില്‍ കൂടി കടന്നുപോകുന്ന വിധത്തിൽ മറ്റു സ്റ്റേഷനുകൾ പരിഗണിക്കണമെന്ന് കെ.കെ.ടി.എഫ്.

ബെംഗളൂരു: യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് തീവണ്ടി യശ്വന്തപുരയിൽ നിന്ന് പുറപ്പെടുന്നതിന് സാങ്കേതിക തടസ്സമുണ്ടെങ്കിൽ കെങ്കേരി, ചിക്കബാനവാര, യെലഹങ്ക തുടങ്ങിയ ഏതെങ്കിലും സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് യശ്വന്തപുര കൂടി കടന്നുപോകുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് കർണാടക കേരള ട്രാവലേഴ്‌സ് ഫോറത്തിന്റെ (കെ.കെ.ടി.എഫ്.) നേതൃത്വത്തിൽ ഡി.ആർ.എമ്മിനോട് (ഡിവിഷണൽ റെയിൽവേ മാനേജർ) ആവശ്യപ്പെട്ടു.

റെയിൽവേ ജനറൽ മാനേജർ അജയ്‌കുമാർ സിങ്ങിനെ ഫോണിൽ ബന്ധപ്പെട്ട് ഇതേ ആവശ്യം ഉന്നയിച്ചു. ഈ സ്റ്റേഷനുകളിൽ തീവണ്ടിയുൾക്കൊള്ളിക്കാനുള്ള സൗകര്യമുണ്ടെന്നും ഇവർ പറഞ്ഞു. ശനിയാഴ്ചയ്ക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ ധർണ നടത്തുമെന്ന് ഡി.ആർ.എമ്മിനെ അറിയിച്ചു. കെ.കെ.ടി.എഫ്. ജനറൽ കൺവീനർ ആർ. മുരളീധർ, ഖജാൻജി പി.എ. ഐസക് എന്നിവരുടെ നേതൃത്വത്തിലാണ് ഡി.ആർ.എമ്മിനെ കണ്ടത്.

വായിക്കുക:  യുവാവ് ചുറ്റികകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു!

പ്രതിഷേധ പരിപാടികൾ ആലോചിക്കാൻ കേരളസമാജത്തിന്റെ നേതൃത്വത്തിൽ വിവിധ മലയാളി സംഘടനകളുടെ യോഗം ചേർന്നു. എല്ലാ സംഘടനകളുടെയും നേതൃത്വത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, പി.സി. മോഹൻ എം.പി. എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. സംഘടനകളുടെ നേതൃത്വത്തിൽ അമ്പതിനായിരം പേരുടെ ഒപ്പ് ശേഖരണം നടത്താനും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകാനും റെയിൽവേ മന്ത്രിക്ക് നേരിട്ട് നിവേദനം നൽകാനും തീരുമാനിച്ചു.

വായിക്കുക:  കണ്ണൂർ എക്സ്പ്രസ് ഇന്നുമുതൽ വീണ്ടും യശ്വന്ത് പൂരയിൽ നിന്ന് യാത്രതിരിക്കും;ആഘോഷമാക്കാനൊരുങ്ങി മലയാളി സംഘടനകൾ.

 

Slider
Slider
Loading...

Related posts

error: Content is protected !!