മൂന്ന് പേർ കയറിയ ബൈക്കുമായി”വീലിങ്”അഭ്യാസം;ബിഎംടിസി ബസിന് അടിയിലേക്ക് ഇടിച്ചു കയറിയ ബൈക്ക് ഇന്ധന ടാങ്കിൽ തട്ടി തീപടർന്നു;ബസും ബൈക്കും നിശ്ശേഷം കത്തിനശിച്ചു;മൂന്നു പേരും മരിച്ചു;യുവാക്കളുടെ നടുറോട്ടിലെ വീലി യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു.

Loading...

ബെംഗളൂരു: മൂന്നുപേർ ചേർന്ന് നടുറോഡിൽ വച്ച് നടത്തിയ വീലി അഭ്യസത്തിന് കൊടുക്കേണ്ടി വന്നത് വലിയ വില.രാമനഗര ജില്ലയിലെ ദേേവനഗര ക്രോസിൽ കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.

മൂന്ന് പേർ കയറിയ ബൈക്ക് വീലി അഭ്യാസം നടത്തുന്നതിനിടയിൽ ബിഎംടിസി ബസ്സിന്റെ താഴേക്ക് ഇടിച്ചുകയറുകയായിരുന്നു ബൈക്ക് ഇടിയുടെ ആഘാതത്തിൽ ഇന്ധനടാങ്ക് പൊട്ടുകയും പെട്ടെന്ന് തീ പടരുകയും ചെയ്തു ബൈക്കും ബിഎംടിസി ബസ്സും പൂർണമായും കത്തിനശിച്ചു.

വായിക്കുക:  കണക്കുകൾ അനുകൂലമല്ല;യെദിയൂരപ്പക്ക് മുഖ്യമന്ത്രിക്കസേര ഇനിയും സ്വപ്നമായി തുടരും!

വീലി അഭ്യാസം നടത്തിയ മൂന്നു പേർ തൽക്ഷണം മരിച്ചു, ബസ് യാത്രക്കാർക്ക് പരിക്കില്ല. ഉത്തരഹ ള്ളി സ്വദേശി പ്രദീപ് കുമാർ, അഞ്ജനപുര സ്വദേശി ഹരീഷ് കുമാർ, കനക്പുര സ്വദേശി അവിനാഷ് എന്നിവരാണ് മരിച്ചത്.

Slider
Slider
Loading...

Related posts

error: Content is protected !!