ബെംഗളൂരു മലയാളികൾക്ക് വീണ്ടും പണി തന്ന് റെയിൽവേ;ബെംഗളൂരുവിൽ നിന്ന് മലബാറിലേക്ക് പ്രതിദിന തീവണ്ടിയുണ്ടോ എന്ന് പോർട്ടലിൽ തിരഞ്ഞാൽ ഇല്ലെന്ന് ഉത്തരം;ഐആർസിടിസി ആപ്പിലും ഫലം ഒന്നു തന്നെ!

ബെംഗളൂരു : സാധാരണയായി ഒരു സിറ്റിയിൽ നിന്നും മറ്റൊരിടത്തേക്കുള്ള ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യണമെങ്കിൽ ആ സ്ഥലത്തിന്റെ പേര് നമ്മൾ ഐ ആർ സി ടി സി വെബ് സൈറ്റിലോ ആപ്പിലോ അടിക്കുകയാണ് ചെയ്യാറുള്ളത്, ഉടൻ തന്നെ ആ പേരുമായി സാമ്യമുള്ള പേരുകൾ താഴെ വരികയും അതിൽ നിന്ന് ആവശ്യമായ സ്റ്റേഷന്റെ പേര് നമ്മൾ തെരഞ്ഞെടുക്കുകയും കൂടെ തന്നെ ആ സ്റ്റേഷന്റെ കോഡും കൂടെ വരും.

ഉദാഹരണമായി ബെംഗളൂരിൽ നിന്ന് കോഴിക്കോട്ടേക്ക് നിങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് വേണമെങ്കിൽ Bengaluru എന്ന് അടിച്ചാൽ ബെംഗളൂരുമായി ബന്ധപ്പെട്ട എല്ലാ സ്റ്റേഷന്റേയും പേരും കോഡും വരും ,കെ എസ് ആർ ബെംഗളൂരു സിറ്റിക്ക് (SBC), കന്റോൺമെന്റിന് (BNC) അങ്ങനെ പോകുന്നു. സെർച്ച് ബട്ടൺ അമർത്തിക്കഴിഞ്ഞാൽ ബെംഗളൂരുവിൽ നിന്നും മറ്റ് സമീപ സ്റ്റേഷനുകളായ യശ്വന്ത്പുര, കൃഷ്ണരാജപുര എന്നിവിടങ്ങളിൽ നിന്നുള്ള തീവണ്ടിയുടെ വിവരങ്ങൾ കാണിക്കും, അതിന് ശേഷം നമുക്ക് ആവശ്യമായ ട്രെയിൻ തെരഞ്ഞെടുക്കാം.

വായിക്കുക:  കണ്ണൂര്‍ എക്സ്പ്രസ്സ്‌ ബാനസവാടിയിലേക്ക് മാറ്റിയ വിഷയത്തില്‍ കേന്ദ്ര മന്ത്രി കണ്ണന്താനം ഇടപെട്ടു;റെയില്‍വേ മന്ത്രിക്ക് കത്തെഴുതി.

എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ യശ്വന്ത് പുരയിൽ നിന്ന് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ബാനസവാടി സ്റ്റേഷനിലേക്ക് മാറ്റിയ 16527/28 നമ്പർ ട്രെയിൻ മുകളിൽ പറഞ്ഞ രീതിയിൽ വെബ്സൈറ്റിൽ തിരഞ്ഞാൽ വരുന്നില്ല.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് (SBC to CLT) അല്ലെങ്കിൽ യശ്വന്ത് പുരയിൽ നിന്ന് (YPR-CLT) എന്ന് തിരഞ്ഞാൽ ഐആർ സി ടി സി വെബ്സൈറ്റ് പറയുന്നത് ഈ സ്റ്റേഷനുകൾക്കിടയിൽ നേരിട്ട് തീവണ്ടി സർവ്വീസ് ഇല്ലാ എന്നാണ് ! സ്ക്രീൻ ഷോട്ട് മുകളിൽ കൊടുത്തിരിക്കുന്നു. എന്നാൽ ബെംഗളൂരു നഗരത്തിനുള്ളിൽ തന്നെ കണ്ണൂർ എക്സ്പ്രസിന് രണ്ട് സ്റ്റോപ്പുകൾ ഉണ്ട് ബാനസവാടിയും കാർമലാറവും, എന്നാൽ ഈ രണ്ട് സ്റ്റേഷനുകളുടെ പേരും ബെംഗളൂരു എന്ന് കൊടുത്താൽ വെബ്സൈറ്റ് കാണിക്കുന്നില്ല.

വായിക്കുക:  ബെംഗളൂരു-തൊട്ടിൽപാലം കെ.എസ്.ആർ.ടിസി. സർവീസ് വെട്ടിച്ചുരുക്കിയത് വരുമാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പോ തകർക്കാനുള്ള ഉദ്യോഗസ്ഥരുടെ ഗൂഢനീക്കമോ!!

നഗരത്തെക്കുറിച്ച് വലിയ വിവരമില്ലാത്ത ഒരാൾക്ക് ഇത് തിരിച്ചറിയാൻ കഴിഞ്ഞ് കൊള്ളണമെന്നില്ല.

ബാനസവാടിയിലേക്ക് മുൻപ് മാറ്റിയ എറണാകുളം, കൊച്ചുവേളി ട്രെയിനുകൾക്ക് വേണ്ടി Bengaluru എന്ന് തിരിഞ്ഞാൽ കെ.ആർ.പുര സ്റ്റേഷൻ ലഭിക്കും.

റെയിൽവേ ബംഗളൂരു മലയാളികളെ ദ്രോഹിക്കുന്നത് ആർക്ക് വേണ്ടിയായിരുക്കും ?

വായിക്കുക:  കൊല്ലം-ബെംഗളൂരു ബസ് തടഞ്ഞ് നിർത്തി ഡ്രൈവർക്ക് ക്രൂര മർദ്ദനം; പോലീസ് പിന്തുരുന്നതിനിടെ ഒരു കാല്‍നടക്കാരനെ ഇതേ സംഘം ഇടിച്ചു വീഴ്ത്തി.

 

Slider
Loading...
Slider

Related posts

error: Content is protected !!