59 ജോഡി വധൂ-വരന്മാര്‍ക്ക് മംഗല്യഭാഗ്യമൊരുക്കി കെഎംസിസിയുടെ സമൂഹ വിവാഹം എഴുതിയത് ചരിത്രം.

ബെംഗളൂരു : ഓള്‍ ഇന്ത്യ കെ എം സി സി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങില്‍ 59 ജോഡി വധൂ-വരന്മാര്‍ക്ക് മംഗല്യഭാഗ്യം.ഇന്നലെ ശിവജി നഗറിലെ ഖുദൂസ് സാഹിബ്‌ ഈദ് ഗാഹ് മൈതാനത്ത് നടന്ന  ചടങ്ങ് പാണക്കാട് സയ്യിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു.പ്രസിഡണ്ട്‌ ടി.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.കര്‍ണാടക വ്യവസായമന്ത്രി കെ ജെ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ജീവകാരുണ്യ

പ്രവര്‍ത്തന രംഗത്ത് കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഷറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് അനുഗ്രഹ പ്രഭാഷണം നടത്തി.വിവാഹ ചടങ്ങുകള്‍ക്ക് ഹസ്രത് മൌലാന മുഫ്തി അഹമദ് മൌസ് റഷാദി കാര്‍മികത്വം വഹിച്ചു.

വായിക്കുക:  ഓട്ടോറിക്ഷകൾ പണിമുടക്കുന്നതിനെതിരെ പ്രതിഷേധം..

കര്‍ണാടകയിലേയും ആന്ധ്രയിലേയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ നിന്നാണ് വധൂവരന്മാരെ തെരഞ്ഞെടുത്തത്.സ്വര്‍ണം,വിവാഹ വസ്ത്രങ്ങള്‍,വീട്ടുപകരണങ്ങള്‍ ,യാത്ര ചെലവ് എന്നിവ ചടങ്ങില്‍ ദമ്പതികള്‍ക്ക് സമ്മാനിച്ചു.

ബി എം ടി സി ചെയര്‍മാനും ശാന്തി നഗര്‍ എം എല്‍ എ യുമായ എന്‍ എ ഹാരിസ്,പി സി ജാഫര്‍ ഐ എ എസ്,ജനറല്‍ സെക്രട്ടറി എം കെ നൌഷാദ്,തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

Slider

Related posts

error: Content is protected !!