അടിവസ്ത്രത്തിനുള്ളിൽ അനധികൃതമായി വിദേശ കറന്‍സി കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ.

മംഗളൂരു: രേഖകളില്ലാതെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 7.14 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളുമായി മലയാളി യുവാവ് പിടിയിൽ. കാസര്‍കോട് സ്വദേശി അബ്ദുള്‍ഹമീദ് കൊടിയമ്മയാണ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.

ദുബായിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. സുരക്ഷാ പരിശോധനയ്ക്കിടെ പെരുമാറ്റത്തില്‍ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ 3,57,200 രൂപമൂല്യമുള്ള 5000 അമേരിക്കന്‍ ഡോളര്‍ പിടികൂടിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 3,56,800 രൂപ മൂല്യമുള്ള വിവിധ രാജ്യങ്ങളുടെ കറന്‍സികളും പിടിച്ചെടുത്തു.

Slider
Slider
Loading...
വായിക്കുക:  ശീതള പാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് മയക്കിയതിന് ശേഷം തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് ഭാര്യയെ കൊലപ്പെടുത്തി;വൈദ്യുതാഘാതം ഏറ്റു മരിച്ചതാണ് എന്ന് രേഖകള്‍ ഉണ്ടാക്കി മൃതശരീരം സ്വദേശമായ ആന്ധ്രയിലേക്ക് കൊണ്ട് പോയി;മൃതദേഹം തിരിച്ചയച്ച് ആന്ധ്രപോലീസ്;അതിബുദ്ധി കാണിച്ച ടെക്കി എച്ച്.എ.എല്‍.പോലീസിന്റെ പിടിയില്‍.

Related posts

error: Content is protected !!