മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ “ഇ-ട്രിയോ” ഇപ്പോൾ വിപണിയിലെ ‘ഹീറോ’!

Loading...

ബെംഗളൂരു: പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ  രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ “ഇ – ട്രിയോ” ആണ് ഇപ്പോൾ വിപണിയിൽ താരം. മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക്ക് ഓട്ടോയാണിത്. പുറത്തിറങ്ങി രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് വാഹനം നിരത്തിലെത്തിയിരിക്കുന്നത്. ട്രിയോ യാരിക്ക് 1.36 ലക്ഷം രൂപയും ട്രിയോയ്ക്ക് 2.34 ലക്ഷം രൂപയുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി അടക്കം ബംഗളൂരൂ എക്‌സ്‌ഷോറൂം വില.

വായിക്കുക:  സിദ്ധാര്‍ത്ഥയുടെ രണ്ട് മൊബൈല്‍ ഫോണുകൾ ലഭിച്ചതായി പൊലീസ്

പരമാവധി ലോഡിങ് കപ്പാസിറ്റിയില്‍ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്. ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 50 പൈസ മാത്രമേ ട്രിയോയ്ക്ക് ആവശ്യമുള്ളു എന്നാണ് കമ്പനിയുടെ അവകാശവാദം. നഗരസവാരിക്ക് ഇണങ്ങുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യ ലിഥിയം അയേണ്‍ ത്രീ വീലറുകള്‍ എന്ന പ്രത്യേകതയും ട്രിയോയ്ക്കുണ്ട്.

മൂന്ന് മണിക്കൂര്‍ 50 മിനിറ്റ് സമയം വേണം ട്രിയോ ഫുള്‍ ചാര്‍ജ് ചെയ്യാന്‍. ട്രിയോ യാരിക്ക് രണ്ടര മണിക്കൂര്‍ മതി. ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. ട്രിയോ യാരിയില്‍ 120 കിലോമീറ്ററും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ട്രിയോയുടെ പരമാവധി വേഗത. ട്രിയോ യാരിക്ക് 24.5 കിലോമീറ്ററും. ട്രിയോ ഡ്രൈവര്‍ +3 സീറ്ററും ട്രിയോ യാരി ഡ്രൈവര്‍ +4 സീറ്ററുമാണ്. ഹാര്‍ഡ് ടോപ്പ് സോഫ്റ്റ് ടോപ്പ് പതിപ്പുകളില്‍ ഇരു മോഡലുകളും ലഭ്യമാകും. ക്ലച്ചില്ലാത്ത, അധിക ശബ്ദവും വൈബ്രേഷനുമില്ലാതെ മികച്ച ഡ്രൈവിങ് സുഖവും ട്രിയോയില്‍ ലഭിക്കും.

വായിക്കുക:  യശ്വന്ത്പൂർ -കണ്ണൂർ എക്സ്പ്രസ് ഇന്നും റദ്ദാക്കി;കന്യാകുമാരി എക്സ്പ്രസ് സർവീസ് നടത്തുന്നത് മധുര-തിരുനെൽവേലി വഴി..

 

Slider
Slider
Loading...

Related posts

error: Content is protected !!