മന്‍മോഹന്‍ സിംഗിനെ പോലും നിയന്ത്രിച്ചിരുന്നത് രാഹുല്‍ ഗാന്ധി;കോണ്‍ഗ്രസ്‌ വിടാന്‍ കാരണം രാഹുലിന്റെ ഇടപെടല്‍;ആരോപണവുമായി മുന്‍മുഖ്യമന്ത്രി എസ്.എം കൃഷ്ണ.

Loading...

ബെംഗളൂരു : ഒരു കാലത്തേ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ കര്‍ണാടകത്തില്‍ മുന്നി നിന്ന് നയിച്ച നിഷേധ്യനായ നേതാവായിരുന്നു എസ് എം കൃഷ്ണ,നഗരത്തില്‍ ഇന്ന് കാണുന്ന പല വികസന പ്രവര്‍ത്തനങ്ങളും തുടങ്ങി വച്ചത് എസ് എം കൃഷ്ണ മുഖ്യമന്ത്രി ആയ സമയത്ത് ആയിരുന്നു.സംസ്ഥാനത്ത് ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റിയപ്പോള്‍ പാര്‍ട്ടി അദ്ധേഹത്തെ മഹാരാഷ്ട്ര ഗവര്‍ണര്‍ ആക്കി മാറ്റി നാടുകടത്തി,പിന്നീട് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്ന കൃഷ്ണ മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായി പേരെടുത്തു,എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താണ് മാത്രമല്ല അദ്ദേഹം ബി ജെ പി യോട് അടുക്കുകയും ചെയ്തു.

വായിക്കുക:  ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ ഒരു കാലത്തേ അതികായന്‍ പറയുന്നത് ഇന്നത്തെ കോണ്‍ഗ്രെസിന്റെ ദേശീയ പ്രസിഡണ്ട്‌ രാഹുല്‍ ഗാന്ധി കാരണമാണ് താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്നതു എന്നാണ്.”സഹിക്കാന്‍ പറ്റാത്ത സാഹചര്യമാണ് രാഹുല്‍ കോണ്‍ഗ്രസില്‍ സൃഷ്ട്ടിക്കുന്നത്,താന്‍ വിദേശകാര്യം നല്ല നിലക്ക് കൈകാര്യം ചെയ്യുന്ന സമയത്താണ് 80 കഴിഞ്ഞവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കേണ്ട എന്നാ രാഹുലിന്റെ നിര്‍ദേശം വരുന്നത്,അത് തന്നെ നിരാശനാക്കി”

വായിക്കുക:  ദീപ്തി വെൽഫെയർ അസോസിയേഷന്റെ രജതജൂബിലിയും സ്വാതന്ത്ര്യ ദിനാഘോഷവും മല്ലേശ്വരത്ത്.

“10 വര്‍ഷം മുന്‍പ് വെറുമൊരു എം പി ആയിരുന്നപ്പോള്‍ പോലും രാഹുല്‍ പാര്‍ട്ടിയിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നു,മന്‍മോഹന്‍ സിങ്ങിനു പോലും രാഹുല്‍ അറിയാതെ ഒരു കാര്യം പോലും ചെയ്യാന്‍ കഴിയില്ലായിരുന്നു”. എസ് എം കൃഷ്ണ പറഞ്ഞു.

Slider
Slider
Loading...

Related posts

error: Content is protected !!