“ആ ശബ്ദം എന്റെത് തന്നെയാണ്”ഓപ്പറേഷന്‍ താമരയില്‍ ആദ്യ തോല്‍വി അംഗീകരിച്ച് യെദിയൂരപ്പ.

Loading...

ബെംഗളൂരു : എം എല്‍ എ മാരെ കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്യുന്നവിധത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി പുറത്തിറക്കിയ ശബ്ദ സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയാണ് എന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ യെദിയൂരപ്പ സമ്മതിച്ചു.

സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി ജെ ഡി എസ് എം എല്‍ എ നാഗഗൌഡയെ ബി ജെ പിയില്‍ എത്തിക്കുന്നതിനായി മകന്‍ ശരണ ഗൌഡക്ക് 25 കോടി രൂപ യെദിയൂരപ്പ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണ് വിവാദമായത്.

വായിക്കുക:  കാവേരി നദീതട പ്രദേശങ്ങൾ വരൾച്ചയിൽ; ജൂൺ മഴയിൽ 56% കുറവ്!!

ശബ്ദം തന്റേതു തന്നെയാണ് എന്ന് തെളിയിച്ചാല്‍ ഇരുപത്തിനാല് മണിക്കൂറി നുള്ളില്‍ രാഷ്ട്രീയം ഉപേക്ഷിക്കാം എന്ന് യെദിയൂരപ്പ വെല്ലു വിളിച്ചിരുന്നു.സ്പീക്കറും സര്‍ക്കാറും അന്വേഷണം പ്രഖ്യാപിക്കും എന്ന് ഉറപ്പായതോടെയാണ് നിലപാട് മാറ്റിയത്.തന്നെ കുടുക്കാന്‍ വേണ്ടി കുമാരസ്വാമി ശരണ ഗൌഡയെ തെന്റെ അടുത്തേക്ക് അയക്കുകയായിരുന്നു എന്നാണ് യെദിയൂരപ്പ ഇപ്പോള്‍ പറയുന്നത്.

Slider
Slider
Loading...

Related posts

error: Content is protected !!