രണ്ട് ബസുകൾ കേടായി;ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് മുകളിൽ വൻ ഗതാഗതക്കുരുക്ക്.

Loading...

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി മേൽപാലത്തിന് മുകളിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇന്ന് രാവിലെ 2 ബസുകൾ ബ്രേക് ഡൗണായതിനാലാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്.

അറ്റകുറ്റപ്പണികൾക്കായി ദിവസങ്ങളോളം അടച്ചിട്ടതിന് ശേഷം പാലം തുറന്ന ആദ്യത്തെ പ്രവൃത്തി ദിവസമാണ് ഇങ്ങനെ ഒരു അനുഭവം.നിരവധി പേർ ഓഫീസിൽ എത്താൻ കഴിയാതെ പാലത്തിന് മുകളിൽ കുടുങ്ങി.

വായിക്കുക:  ബെംഗളൂരുവിൽ നിന്ന് റദ്ദാക്കിയ തീവണ്ടികളുടെ പട്ടിക.

അതേസമയം രുപേന അഗ്രഹാരയിലും സിൽക്ക് ബോർഡ് പാലത്തിന്റെ താഴെയും ഉള്ള വെള്ളക്കെട്ട് വാഹനഗതാഗതത്തെ വളരെയധികം ബാധിക്കുന്നുണ്ട്.

Slider
Slider
Loading...

Related posts

error: Content is protected !!