ഇത് ബെംഗളൂരു മലയാളികളുടെ നിലനിൽപ്പിനായുള്ള ജീവന്മരണപ്പോരാട്ടം;കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റേഷൻ മാറ്റവുമായി ബന്ധപ്പെട്ട് മലയാളി സംഘടനകളുടെ അഭിപ്രായം തേടാനുള്ള കെകെടിഎഫിന് യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക്; എല്ലാവരും പങ്കെടുക്കുക.

Loading...

ബെംഗളൂരു :നഗരത്തിലെ  മലയാളികൾക്ക് എതിരെയുള്ള റെയിൽവേയുടെ അവഗണന ഒരു തുടർക്കഥയാണ് അതിൻറെ ഏറ്റവും അവസാനത്തെ ഉദാഹരണം മാത്രമാണ് കണ്ണൂർ എക്സ്പ്രസ് സ്റ്റേഷൻ മാറ്റം.

കഴിഞ്ഞ 20 വർഷത്തോളമായി യശ്വന്ത് പൂരിൽ നിന്ന് യാത്ര തുടങ്ങിയിരുന്ന 16527/28 നമ്പർ തീവണ്ടി കഴിഞ്ഞ ആഴ്ച മുതൽ ഒരു സൗകര്യവുമില്ലാത്ത ബാനസവാടിയിലേക്ക് മാറ്റുകയായിരുന്നു.പ്ലാറ്റ് ഫോം ഒഴിവില്ലെന്ന കാരണം പറഞ്ഞ് ഈ തീവണ്ടിയെ ഒഴിവാക്കിയപ്പോൾ ശിവമൊഗ്ഗ ശതാബ്ദി എക്സ്പ്രസ് അവിടെ സ്ഥലം പിടിച്ചു.

മാത്രമല്ല കഴിഞ്ഞ ഒരാഴ്ചയിൽ ഒട്ടുമിക്ക ദിവസങ്ങളും മണിക്കൂറുകളോളം വൈകിയാണ് ഈ തീവണ്ടിയാത്ര തുടങ്ങുന്നത് അത് ചെറുതൊന്നുമല്ലാത്ത ബുദ്ധിമുട്ടാണ് മലയാളി യാത്രക്കാർക്ക് ഉണ്ടാക്കുന്നത്ത്.മുൻപ് കൃത്യസമയം പാലിച്ചിരുന്ന ഒരു തീവണ്ടിയാണ് ഇത്.

വായിക്കുക:  വാഹനങ്ങളുടെ മോഷണം തടയാൻ ഇനി മൈക്രോഡോട്ട് സംവിധാനം!

കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതങ്ങൾ റെയിൽവേയുടെ മുന്നിലെത്തിച്ചിട്ടും അവർ നിസംഗത തുടരുകയാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട് മലയാളി യാത്രക്കാർക്ക്നീതി ആവശ്യപ്പെട്ടുകൊണ്ട് കേരള കർണാടക ട്രാവലേഴ്സ് ഫോറം (കെ കെ ടി എഫ് ) പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്.ഇതിനായി എല്ലാ സംഘടനകളുടെയും അഭിപ്രായം ആരായാൻ ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷാദ്രി പുരം എൻ എസ് എസ് ഹാളിൽ യോഗം ചേരുന്നു. ഈ യോഗത്തിൽ എല്ലാ മലയാളി സംഘടനാ പ്രവർത്തകരും പങ്കെടുക്കണം.

വായിക്കുക:  തീവണ്ടിക്ക് വേഗനിയന്ത്രണം ഏർപ്പെടുത്തി.

സിറ്റി റെയിൽവേ സ്‌റ്റേഷനിൽ ധർണയും നിരാഹാര സത്യാഗ്രഹമടക്കമുള്ള പ്രതിഷേധ പരിപാടികൾ നടത്താനാണ് ആലോചന, യോഗത്തിൽ തീയതി നിശ്ചയിക്കും. ബന്ധപ്പെടാം ജനറൽ കൺവീനർ : 080-28371595,9980019999

 

Slider
Slider
Loading...

Related posts

error: Content is protected !!