നഗരത്തിൽ ഇരുചക്രവാഹന മോഷണം പെരുകുന്നു; ജാഗ്രത പാലിക്കാൻ പോലീസ് നിർദ്ദേശം.

ബെംഗളൂരു: പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ഇരുചക്രവാഹനങ്ങൾ കവരുന്നതിനു പിന്നിൽ യുവാക്കളുടെ സംഘങ്ങൾ. പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ നിന്നു ഇരുചക്രവാഹനങ്ങൾ മോഷണം പോകുന്നത് പതിവായി. ബൈക്ക് ഉടമകൾ ശ്രദ്ധിക്കണമെന്ന് സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകി.

ഒരാഴ്ച മുൻപ് ഗരുഡ മാളിന്റെ പാർക്കിങ് കേന്ദ്രത്തിൽ നിന്നും സിനിമ കാണാനെത്തിയ യുവാവിന്റെ സ്കൂട്ടർ മോഷണം പോയിരുന്നു. ബാംഗ്ലൂർ ടർഫ് ക്ലബ്ബിന്റെ പാർക്കിങ് കേന്ദ്രത്തിൽ നിന്ന് സ്കൂട്ടർ മോഷണം പോയത് കഴിഞ്ഞ ദിവസമാണ്. പോലീസിന് പരാതി നൽകാൻ എത്തിയയാളുടെ ബൈക്ക് ഹൈഗ്രൗണ്ട് ട്രാഫിക് പൊലീസ് ആസ്ഥാനത്തു നിന്നു മോഷണം പോയതും ഈയിടെയാണ്.

വായിക്കുക:  ധാർവാഡിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം പത്തായി.

ഏറെയും 35 വയസിന് താഴെയുള്ളവരാണ് ബൈക്ക് മോഷണ കേസുകളിൽ കുടുങ്ങുന്നത്. 36 ബൈക്ക് മോഷ്ടാക്കളെയാണ് കഴിഞ്ഞ 3 മാസത്തിനിടയിൽ മാത്രം നഗരപരിധിയിൽ പിടികൂടിയത്. ഇവർക്കിടയിൽ വില കൂടിയ സൂപ്പർബൈക്കുകൾ മാത്രം മോഷ്ടിക്കുന്നവരും ഉണ്ട്.

ലോക്ക് തകർത്ത് ഇലക്ട്രിക് വയറുകൾ കൂട്ടിമുട്ടിച്ച് ചാർജ് ചെയ്താണ് ഇവർ നിമിഷ നേരം കൊണ്ടു വാഹനങ്ങളുമായി മുങ്ങുന്നത്. ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉണ്ടാക്കി മോഷ്ടിക്കുന്നവരും കുറവല്ല. വാഹനം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിന് പണം കണ്ടെത്താനുമാണ് ഇവരിലേറെയും ബൈക്ക് മോഷണത്തിനായി ഇറങ്ങുന്നത്.

വായിക്കുക:  കേരളം ചുട്ടുപൊള്ളുന്നു; അഞ്ച് ജില്ലകള്‍ക്ക് സൂര്യതാപ മുന്നറിയിപ്പ്.

 

Slider
Slider
Loading...

Related posts

error: Content is protected !!