യെദിയൂരപ്പയുടേതെന്ന പേരിൽ ഫോൺ സന്ദേശം പുറത്തുവിട്ട കുമാരസ്വാമിക്ക് മറുപണി കൊടുക്കാൻ തയ്യാറായി ബിജെപി;എംഎൽസി സ്ഥാനാർത്ഥിത്വത്തിന് 25 കോടി ആവശ്യപ്പെടുന്നതായുള്ള മുഖ്യമന്ത്രിയുടെ ശബ്ദ സന്ദേശം ഉടൻ പുറത്തുവിടും;കർ”നാടകം” തുടരുന്നു.

Loading...

ബെംഗളൂരു : കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി കുമാരസ്വാമി പ്രതിപക്ഷ നേതാവും ബി ജെ പി അദ്ധ്യക്ഷനുമായ യെദിയൂരപ്പയുടേതെന്ന പേരിൽ ഒരു ഫോൺ ശബ്ദ സന്ദേശം പുറത്തുവിട്ടത്, 50 കോടി രൂപ പ്രതിഫലം നൽകി സ്പീക്കറെ തങ്ങളോടൊപ്പം നിർത്താനുള്ള ശ്രമങ്ങൾ ആണ് അതിൽ എന്നും ആരോപണമുയർന്നു.അതേ സമയം യെദിയൂരപ്പ അത് തള്ളിക്കളഞ്ഞു.

ഇനി അതേ നാണയത്തിൽ തിരിച്ചടിക്കാൻ ബി ജെ പി മുന്നോട്ട് വന്നിരിക്കുകയാണ്.ബി.ജെ.പി. നിയമനിർമാണ കൗൺസിൽ സ്ഥാനം നൽകുന്നതിന് പാർട്ടി നേതാവിനോട് കുമാരസ്വാമി 25 കോടി ആവശ്യപ്പെടുന്നതിന്റെ ഓഡിയോ തിങ്കളാഴ്ച നിയമസഭയിൽ പുറത്തുവിടുമെന്ന് ബി.ജെ.പി. നേതാവ് അരവിന്ദ് ലിംബാവലി പറഞ്ഞു.

വായിക്കുക:  മാലിന്യങ്ങൾ വീട്ടിൽ തന്നെ വേർതിരിച്ചില്ലെങ്കിൽ വീട്ടുടമയ്ക്ക് 1000 രൂപ പിഴ!!

മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിലിൽ അംഗത്വം ലഭിക്കാൻ തന്നോട് 25 കോടി രൂപ കുമാരസ്വാമി ആവശ്യപ്പെടുകയായിരുന്നെന്നും ആ ഫോൺ സന്ദേശം തന്റെ സുഹൃത്തുക്കൾ റെക്കാർഡ് ചെയ്യുകയായിരുന്നു എന്നും വിജു ഗൗഡ പാട്ടിൽ പറഞ്ഞു. പിന്നീട് കുമാരസ്വാമി തന്നെ വഞ്ചിച്ചു..

വായിക്കുക:  ഒരു എം.എൽ.എ.യെ അയോഗ്യനാക്കി!

സ്പീക്കർ അനുവദിക്കുകയാണെങ്കിൽ ശബ്ദ സന്ദേശം നിയമസഭയിൽ പുറത്തുവിടുമെന്ന് ലിബെവാലി അറിയിച്ചു, അങ്ങിനെയെങ്കിൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടി നൽകാനും കഴിയും എന്ന് അദ്ദേഹം പറഞ്ഞു.

യെദിയൂരപ്പക്ക് എതിരെയുള്ള ആരോപണം മിമിക്രിക്കാരെ  വച്ച് കെട്ടിച്ചമച്ചതാണെന്നും ലിംബാവാലി കൂട്ടിച്ചേർത്തു.

 

Slider
Slider
Loading...

Related posts

error: Content is protected !!