മഴക്ക് നഗരം വിട്ടു പോകാൻ മടി! രണ്ട് ദിവസം കൂടി നഗരത്തിൽ മഴ തുടരും.

Loading...

ബെംഗളൂരു : ഇന്നലെ വൈകുന്നേരത്തോടെ നഗരത്തിൽ പെയ്ത മഴ നഗരത്തിന് നൽകിയത് ചെറുതല്ലാത്ത നാശനഷ്ടങ്ങൾ,നിംഹാൻസ് ആശുപത്രിക്ക് സമീപം മരത്തിന്റെ ചില്ലയൊടിഞ്ഞു. കോറമംഗല അഞ്ചാം ക്രോസ് റോഡിൽ അഴുക്കുചാലിൽ നിന്നുള്ള വെള്ളം റോഡിൽ കയറി. പലഭാഗങ്ങളിലും റോഡുകളിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ ബുദ്ധിമുട്ടായത്.

വൈകുന്നേരം 5 മണിയോടെയാണ് നഗരത്തിൽ ഇടിയോട് കൂടിയ മഴ പെയ്തത്.

വായിക്കുക:  മോദിയുടെത് മികച്ച ഇംഗ്ലീഷ്, വേണ്ടെന്നുവച്ചിട്ടാണ് സംസാരിക്കാത്തതെന്ന് ഡൊണാള്‍ഡ് ട്രംപ്!!

സിൽക്ക് ബോർഡ് ,മൈസൂരു റോഡ്, കെ ആർ പുരം  തുടങ്ങിയ ഭാഗങ്ങളിൽ വാഹനങ്ങൾ റോഡിൽ ഏറെനേരം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

എം ജി റോഡ്, ഔട്ടർ റിങ് റോഡ്, ശിവാജി നഗർ, സിൽക്ക് ബോർഡ്, കോറമംഗല, ശാന്തിനഗർ, വസന്തനഗർ, ജയനഗർ, റിച്ച്മണ്ട് റോഡ് തുടങ്ങിയ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്തത്.

വായിക്കുക:  ഈ മാസം 13വരെ കർണാടക കോൺഗ്രസിന്റെ "ട്രബിൾഷൂട്ടർ"അഴിക്ക് ഉള്ളിൽ തന്നെ; 9 ദിവസത്തേക്ക് ഡി.കെ.ശിവകുമാറിനെ റിമാന്റ് ചെയ്ത് സി.ബി.ഐ കോടതി.

രണ്ടു ദിവസം കൂടി മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Slider
Slider
Loading...

Related posts