നിനച്ചിരിക്കാതെ നഗരത്തെ തഴുകാന്‍ വീണ്ടും മഴയെത്തി.

Loading...

ബെംഗളൂരു : കുറച്ചു മാസങ്ങള്‍ക്ക് ശേഷം നഗരത്തെ പുല്‍കാന്‍ മഴയെത്തി,നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഉച്ചക്ക് ശേഷം മഴപെയ്തു ,നഗരത്തില്‍ തണുപ്പ് വര്‍ദ്ധിക്കുമ്പോഴും മഴ മാറിനില്‍ക്കുകയായിരുന്നു.

മജെസ്റ്റിക്,മാര്‍ക്കറ്റ്‌,ജയനഗര്‍,ഇന്ദിര നഗര്‍,അള്‍സൂര്‍,മടിവാള,യെലഹങ്ക,ജാലഹള്ളി എന്നിവിടങ്ങളിലും വന്‍ തോതില്‍ മഴ പെയ്തു,ഹോസുര്‍ റോഡില്‍ അവസാനത്തിലേക്ക് മഴ കുറവായിരുന്നു.

നിനച്ചിരിക്കാതെ വന്ന മഴ നഗരത്തിലെ യാത്രക്കാരെ വളരെയധികം വലച്ചു,കുപ്രസിദ്ധിയാര്‍ജ്ജിച്ച ട്രാഫിക്‌ ജാമുകള്‍ ഉണ്ടാകാറുള്ള സ്ഥലങ്ങളായ ബൊമ്മനഹള്ളി,സില്‍ക്ക് ബോര്‍ഡ്‌,ടിന്‍ ഫാക്ടറി ,ഹെബ്ബാല്‍ മേല്‍ പാലത്തിന്റെ താഴെ എല്ലാം മഴയെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് കൂടുതലായി.

വായിക്കുക:  സാഹചര്യം അനുകൂലമല്ല എന്ന തിരിച്ചറിവില്‍ അന്തർസംസ്ഥാന ബസ് പണിമുടക്ക് പിൻവലിച്ചു തടിയൂരി സ്വകാര്യ ബസ് ഉടമകളുടെ സംഘടന;ബസുകളിൽ മോട്ടോർ വാഹനവകുപ്പിന്‍റെ പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.

നഗരത്തിലെ ചിലയിടങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു.

നഗരത്തില്‍ മാത്രമല്ല തമിഴ്നാടിന്റെ പല ഭാഗങ്ങളിലും ഇന്ന് മഴ പെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Slider
Slider
Loading...

Related posts

error: Content is protected !!