രാമപുരത്തിന്റെ കഥാകാരന്‍-സുധാകരൻ രാമന്തളി.

കേരളത്തിൽ നിന്ന് ഈ നഗരത്തിലെത്തി  വിവിധ മേഖലകളിൽ വിജയം നേടിയ വ്യക്തികളേയോ സ്ഥാപനങ്ങളേയോ പരിചയപ്പെടുത്തുന്ന ലേഖന പരമ്പര “പരിചയം” ഇവിടെ തുടങ്ങുന്നു.

നഗരത്തിലെ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുധാകരൻ രാമന്തളിയെക്കുറിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല.ഒരു ബഹുമുഖ പ്രതിഭ എന്ന് അടയാളപ്പെടുത്തുന്നതായിരിക്കും ഏറ്റവും അഭികാമ്യം.

നോവലിസ്റ്റാണ്, പ്രശസ്തനായ പരിഭാഷകനാണ് കന്നഡയിൽ നിന്ന് മലയാളത്തിലേക്കും തിരിച്ചും  നിരവധി രചനകള്‍  മൊഴി മാറ്റിയിട്ടുണ്ട് ,നല്ലൊരു പ്രഭാഷകനാണ്, ഒരു സംഘാടകനാണ് ,കുറേക്കാലം പത്രപ്രവര്‍ത്തകനായും പ്രവർത്തിച്ചിട്ടുണ്ട് ..അങ്ങനെ പോകുന്നു ശ്രീ സുധാകരൻ രാമന്തളിയെ ക്കുറിച്ച് ഉള്ള ചെറു വിവരണം.

1983ൽ പ്രസിദ്ധീകരിച്ച “രാമപുരത്തിന്റെ കഥ”എന്നാ രചനയിലൂടെയാണ് സാഹിത്യ ലോകം ശ്രീ സുധാകരന്‍ രാമന്തളിയെ  ആദ്യ കാലങ്ങളില്‍ അറിയുന്നത്.എന്നാല്‍ ഇന്ന് അദ്ദേഹം നഗരത്തിലെ സാമൂഹിക സാംസ്കാരിക ഇടങ്ങളിൽ കൃത്യമായി ഇടപെടുന്ന ഒരു സാഹിത്യ പ്രവർത്തകൻ കൂടിയാണ്.

കേരളത്തിലെ പ്രധാനപ്പെട്ട സാഹിത്യ സദസ്സുകളിലെ ക്ഷണിക്കപ്പെടുന്ന അതിഥിയാണ് .

അദ്ദേഹം മൂന്ന് നോവലുകള്‍ എഴുതിയിട്ടുണ്ട്,ഒരു കഥ സമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ജ്ഞാനപീഠ ജേതാക്കളായ ചന്ദ്രശേഖര കമ്പാര്‍,യു ആര്‍ അനന്ത മൂര്‍ത്തി,കുവെമ്പു എന്നിവരുടെ നിരവധി കന്നഡ ഭാഷയിലുള്ള രചനകള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ശ്രീ സുധാകരന്‍ രാമന്തളി ആണ്.

വായിക്കുക:  മികച്ച നടന്‍മാര്‍ ജയസൂര്യയും സൗബിൻ ഷാഹിറും;നിമിഷ സജയൻ മികച്ച നടി;ശ്യാമപ്രസാദാണ് മികച്ച സംവിധായകൻ;സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിച്ചു.

ചന്ദ്രശേഖര കമ്പാറിന്റെ പ്രശസ്ത കൃതിയായ “ശിഖര സൂര്യ” അതില്‍ ഒന്ന് മാത്രം,രാഷ്ട്രീയത്തിലേക്ക് ചുവടുവക്കാന്‍ തുടങ്ങുന്ന സിനിമ നടന്‍ ആയ ശ്രീ പ്രകാശ്‌ രാജിന്റെ ഏറ്റവും പുതിയ പുസ്തകം”നമ്മെ വിഴുങ്ങുന്ന മൌനം”എന്ന പേരില്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് ശ്രീ സുധാകരന്‍ രാമന്തളി ആണ്.

കന്നഡ സാഹിത്യകാരനായ വിവേക് ശാന്‍ഭാഗിന്റെ പ്രശസ്ത രചന “ഘാചര്‍ ഘോചര്‍” മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു .ഡി സി ബുക്സ് ആണ് പ്രസാധകര്‍.

കന്നഡ എഴുത്തുകാരനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന കനക ദാസന്റെ നിരവധി കൃതികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട് ശ്രീ സുധാകരൻ രാമന്തളി.

കണ്ണൂര്‍ ജില്ലയില്‍ ഏഴിമല നാവിക അക്കാദമിയുടെ സമീപം ഉള്ള രാമന്തളി എന്നാ ഗ്രാമത്തില്‍ ആണ് ജനനം,പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കിയതിനു ശേഷം മൈസുരുവില്‍ ഉന്നത വിദ്യഭ്യസം കഴിഞ്ഞ് ,നഗരത്തിലെ ഹിന്ദുസ്ഥാൻ എയറനോട്ടിക്കൽ ലിമിറ്റഡിൽ  സേവനമനുഷ്ടിച്ചു.

വായിക്കുക:  റോഡ് വികസനത്തിനും മാലിന്യ സംസ്കരണത്തിനും മുൻഗണന നൽകി ബി.ബി.എം.പി. ബഡ്ജറ്റ് അവതരിപ്പിച്ചു

“ബാംഗ്ലൂർ നാദം” എന്ന പേരിൽ ആദ്യകാലത്ത് ബെംഗളൂരുവിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നു.

കന്നട ഭാഷയില്‍ എഴുതുന്ന ചില വാക്കുകള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍, അതിന്റെ ജീവന്‍ നഷ്ടപ്പെടുന്നു : പ്രതിഭ നന്ദകുമാര്‍

കനകദാസ സ്റ്റഡി റേസര്‍ച് സെന്ററിന്റെ കോ-ഓര്‍ഡിനെറ്റര്‍  ആണ് ശ്രീ സുധാകരന്‍ രാമന്തളി.കൈരളി നികേതന്‍ എജുകേഷന്‍ ട്രസ്റ്റിന്റെ അഡ്മിനിസ്ട്രെറ്റിവ് മാനേജര്‍ കൂടിയാണ്.

മലയാള പരിഭാഷക്ക് നൽകിയ സംഭാവന കണക്കിലെടുത്ത് സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലുള്ള സി.വി.ചാത്തുണ്ണി നായർ സ്മാരക പുരസ്കാരം കഴിഞ്ഞ വർഷം അദ്ദേഹത്തെ തേടിയെത്തി.

 

പ്രശസ്ത സാഹിത്യകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് ടി വി ചാത്തുക്കുട്ടി നായർ പുരസ്കാരം.

എല്ലാറ്റിനും ഉപരി കന്നഡയിലേയും മലയാളത്തിലെയും വലിയ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുമ്പോൾ തന്നെ ലാളിത്യം കൊണ്ട് തന്റെ ചുറ്റുമുള്ളവരെ അമ്പരപ്പിക്കുക എന്നത് നഗരത്തിൽ ശ്രീ സുധാകരൻ രാമന്തളിയിൽ മാത്രം കാണുന്ന പ്രത്യേകതയാണ്.

വായിക്കുക:  ഭീകരര്‍ക്ക് എതിരെ തിരിച്ചടിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

ശ്രീ സുധാകരന്‍ രാമന്തളിയെ കുറിച്ച് കൂടുതൽ അറിയുന്നതിനും അദ്ദേഹത്തിന്റെ  ഫേസ്ബുക്ക് പ്രൊഫയിൽ സന്ദര്‍ശിക്കുന്നതിനും  ഇവിടെ ക്ലിക്ക് ചെയ്യുക

 

Slider
Loading...
Slider

Related posts

error: Content is protected !!