ബെംഗളൂരുമലയാളികളെ ഉപദ്രവിച്ച് മതിയായില്ലേ? ബാനസവാടിയിലേക്ക് മാറ്റിയ കണ്ണൂര്‍ എക്സ്പ്രസ്സ്‌ ഇപ്പോള്‍ ദിവസവും ഓടുന്നത് മണിക്കൂറുകള്‍ വൈകി.

ബെംഗളൂരു : നഗരത്തിലെ മലയാളികള്‍ക്ക് കൊടുക്കുന്ന പണി ഒട്ടും കുറക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍ ,മലയാളികള്‍ എല്ലാം ഒന്നിച്ച് ഇതിനെ നേരിടുന്നത് വരെ ഇത് തുടരും എന്നും കരുതണം.കേരളത്തിലേക്ക് പോകുന്ന രണ്ടു തീവണ്ടികള്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു പ്രാഥമിക സൌകര്യങ്ങള്‍ പോലും ഇല്ലാത്ത ബാനസവാടിയിലേക്ക് മാറ്റിയതിന് പിന്നാലെ ഏകദേശം 20 വര്‍ഷത്തോളം യെശ്വന്ത് പൂരില്‍ നിന്നും പുറപ്പെട്ടിരുന്ന കണ്ണൂർ എക്സ്പ്രസ് (16527–28) ബാനസവാടിയിലേക്ക് മാറ്റി.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വളരെ പെട്ടെന്ന് ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌,ആദ്യദിവസം യെശ്വന്ത് പൂരില്‍ വണ്ടി കയറാന്‍ വന്ന പലര്ക്കു ട്രെയിന്‍ കിട്ടിയില്ല,പലരും ടാക്സിയിലും മറ്റും ബാനസവാടിയില്‍ എത്തി ട്രെയിന്‍ പിടിച്ചു.

വായിക്കുക:  കൈക്കൂലി കേസിൽ ആർ.ടി.ഓ. ഡെപ്യൂട്ടി കമ്മീഷണറെ അറസ്റ്റ് ചെയ്തു!

തീര്‍ന്നില്ല ,രാത്രി 8.25നു ബാനസവാടിയിൽ നിന്നു പുറപ്പെടേണ്ട ട്രെയിൻ വ്യാഴാഴ്ച പുറപ്പെട്ടതു രാത്രി 10.20ന്, വൈകിയത് 1.55 മണിക്കൂർ. ബുധനാഴ്ച പുറപ്പെട്ടതു രാത്രി 9.25ന്. നേരത്തെ സ്റ്റേഷനിലെത്തിയവർ ഇതുമൂലം 3 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. രാത്രി 8 കഴിഞ്ഞാൽ ബാനസവാടിയിൽ ശുചിമുറികൾ അടച്ചിടുന്നതു ദുരിതം ഇരട്ടിയാക്കി.

തീര്‍ന്നില്ല അതെ തീവണ്ടി നിര്‍ത്തുന്ന അടുത്ത സ്റ്റേഷന്‍ ആയ കാര്‍മലരത്തില്‍ സ്ഥിതി അതിലും ഭീതിജനകം ആയിരുന്നു,വേണ്ടത്ര വെളിച്ചമോ സുരക്ഷ സംവിധാനങ്ങളോ ,കാത്തിരുപ്പ് കേന്ദ്രമോ ഇല്ലാത്ത ഈ ചെറിയ സ്റ്റേഷനില്‍ യാത്രക്കാര്‍ കാത്തിരിക്കേണ്ടി വന്നത് പതിനൊന്ന് മണിവരെ.കാര്‍മലരം റെയില്‍വേ സ്റ്റേഷനിലെ കൊതുക് കടി വളരെ കുപ്രസിദ്ധമാണ്.

വായിക്കുക:  സ്ഥാനാർഥികൾ ക്രിമിനൽ പശ്ചാത്തലം ടി.വി.യിലും പത്രത്തിലും മൂന്നുതവണവീതം പരസ്യപ്പെടുത്തണം!!

പുറപ്പെടാൻ വൈകിയതിനാൽ ട്രെയിൻ നാട്ടിലെത്താനും ഒന്നരമണിക്കൂർ വൈകി.പ്ലാറ്റ്‌ഫോം ഒഴിവില്ലെന്ന കാരണം നിരത്തിയാണു യശ്വന്ത്പുരയിൽ നിന്നു മാറ്റിയതെങ്കിലും ബാനസവാടിക്കു പകരം മറ്റുപല യാഡുകളിലുമാണു തീവണ്ടി പകൽ പിടിച്ചിടുന്നത്. അറ്റകുറ്റപ്പണി, വെള്ളം നിറയ്ക്കൽ എന്നിവയ്ക്കൊന്നും ബാനസവാടിയിൽ സൗകര്യമില്ലാത്തതാണു കാരണം.

Slider
Slider
Loading...

Related posts

error: Content is protected !!