ധ്രുവിന്‍റെ ‘വര്‍മ്മ’ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു!!

തമിഴ് സിനിമയിലെ സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവിന്‍റെ അരങ്ങേറ്റ ചിത്രമായ ‘വര്‍മ്മ’ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ ബാല സംവിധാനം ചെയ്ത ‘വര്‍മ്മ’യുടെ പ്രിവ്യൂ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ചിത്രം റീ ഷൂട്ട് ചെയ്യാൻ നിർമ്മാതാക്കൾ  തീരുമാനിച്ചത്.

ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് ചിത്രം ഉപേക്ഷിച്ചത്. നായകനെ നിലനിര്‍ത്തി സംവിധായകനെയും ചില അണിയറ പ്രവര്‍ത്തകരെയും, അഭിനേതാക്കളെയും മാറ്റി പൂര്‍ണ്ണമായി റീഷൂട്ട്‌ ചെയ്യാനാണ് തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിള്‍ പറയുന്നു.

വായിക്കുക:  ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് പ്രദര്‍ശനത്തിന്

തെലുങ്കില്‍ വന്‍ വിജയം നേടി വിജയ് ദേവരക്കൊണ്ടെ എന്ന പുതിയൊരു താരോദയത്തിന് രൂപം നല്‍കിയ ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ തമിഴ് പതിപ്പാണ് ‘വര്‍മ്മ’. സന്ദീപ് വാങ്ക ആദ്യമായി സംവിധാനം ചെയ്ത ‘അർജ്ജുൻ റെഡ്ഡി’യ്ക്ക് തെലുങ്കില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ബോക്‌സ് ഓഫീസ് കളക്ഷന്‍റെ കാര്യത്തിലും മികച്ച നേട്ടമുണ്ടാക്കാന്‍ ‘അര്‍ജ്ജുന്‍ റെഡ്ഡി’ക്ക് കഴിഞ്ഞു. ചിത്രത്തിന്‍റെ ഹിന്ദി റിമേക്കില്‍ ഷാഹിദ് കപൂറാണ് അര്‍ജ്ജുന്‍ റെഡ്ഡിയായി എത്തുന്നത്. കബിര്‍ സി൦ഗ് എന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്.

Slider

Written by 

Related posts

error: Content is protected !!