ചാണകം മോഷ്ടിച്ചതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അറസ്റ്റില്‍!!

ചിക്കമംഗ്ലൂര്‍: അതെ, 1.25 ലക്ഷം വരുന്ന ചാണക മോഷണമാണ് ഇപ്പോൾ ദേശീയതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ചിക്കമംഗ്ലൂര്‍ ജില്ലയിലെ ബിറൂര്‍ ടൗണിലാണ് സംഭവം.

1.25 ലക്ഷം വരുന്ന നാല്‍പ്പത്ത് ട്രാക്ടര്‍ ഫുള്‍ലോഡ് ചാണകമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ജില്ലാ പോലീസ് മേധാവിക്ക് മൃഗ പരിപാലന വകുപ്പ് നല്‍കിയ പരാതിയില്‍ പറയുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം പൊലീസ് ചണക ലോഡ് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട്  സംശയത്തിന്‍റെ പേരില്‍ ഒരു മൃഗപരിപാലന വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ചാണകം കണ്ടെത്തിയ പറമ്പിന്റെ ഉടമയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

വായിക്കുക:  തുടര്‍ച്ചയായി ആറു പ്രാവശ്യം അനന്ത്കുമാര്‍ ജയിച്ച മണ്ഡലം പിടിച്ചെടുക്കാന്‍ ഉറച്ച് ബിജെപി;മുന്‍ എംഎല്‍എയും കൃഷ്ണപ്പയുടെ മകനുമായ പ്രിയകൃഷ്ണയെ ഇറക്കിയേക്കും.

കൃഷിമേഖലയില്‍ വളമായി ഉപയോഗിക്കുന്നതിനാല്‍, ചാണകത്തിന് ആവശ്യക്കാര്‍ ഏറെയാണ്.

 

 

 

Slider

Related posts

error: Content is protected !!