ബഡ്ജറ്റിൽ ഇത്തവണ ബെംഗളൂരുവിന്റെ അടിസ്ഥാന വികസനത്തിന് കൂടുതൽ ഫണ്ട് വകയിരുത്തി.

Loading...

ബെംഗളൂരു: ബഡ്ജറ്റിൽ ഇത്തവണ ബെംഗളൂരുവിന്റെ അടിസ്ഥാന വികസനത്തിന് കൂടുതൽ ഫണ്ട് വകയിരുത്തി. കാർഷികമേഖലയ്ക്കും വികസനത്തിനും ഊന്നൽ നൽകികൊണ്ടുള്ള കോൺഗ്രസ്-ജനതാദൾ എസ് സഖ്യ സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ചു.

അതേസമയം ബി.ജെ.പി. സഭ ബഹിഷ്‌ക്കരിച്ചു. ഇതിനിടയിലാണ് ബജറ്റ് അതരിപ്പിച്ചത്. സാമൂഹികക്ഷേമം, വിദ്യാഭ്യാസം, ബെംഗളൂരുവിന്റെ അടിസ്ഥാനവികസനം എന്നിവയ്ക്ക് കൂടുതൽ ഫണ്ട് വകയിരുത്തി. 2.3 ലക്ഷം കോടിയുടെ ബജറ്റിൽ ഭൂരിഭാഗവും ഈ മേഖലയ്ക്കാണ്.

കാർഷിക വായ്പ എഴുതിത്തള്ളുന്നതിനായി 5450 കോടി രൂപ ചെലവഴിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ 2.38 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിച്ചു. കാർഷികവായ്പ എഴുതിത്തള്ളുന്നതിന് 46000 കോടി രൂപ വകയിരുത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ബജറ്റിൽ മുഴുവനായും അനുവദിച്ചില്ല. ബജറ്റിൽ ജലസേചനസൗകര്യത്തിനും വിളകൾക്കും താങ്ങുവില ഉറപ്പാക്കുന്നതിനും ബജറ്റിൽ നിർദേശമുണ്ട്.

വായിക്കുക:  നഗരത്തിൽ നിന്ന് മലബാർ മേഖലയിലേക്ക് കൂടുതൽ ബസുകൾ ഓടിച്ച് കേരള ആർ.ടി.സി.

കടുത്തവരൾച്ച സാമ്പത്തികവളർച്ചാതോത് 10.4 ശതമാനത്തിൽനിന്ന് 9.6 ശതമാനമായി കുറച്ചുവെന്നും പറയുന്നു. കാർഷികമേഖലയുടെ വളർച്ചയുടെ തോതിലും കുറവുണ്ടായി. 2018-19-ൽ ജി.ഡി.പി. 10.8 ലക്ഷം കോടിയാണ്.

പുതിയ നികുതി നിർദേശങ്ങളില്ലാതെ ജനപ്രിയബജറ്റ് അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ഇന്ത്യൻനിർമിത വിദേശ മദ്യത്തിന്റെ തീരുവയിൽ മാറ്റമില്ല. എന്നാൽ ബിയറിന് എക്സൈസ് നികുതി വർധിപ്പിച്ചു. സംസ്ഥാനത്തിന്റെ നികുതിവരുമാനം 1.06 ലക്ഷം കോടിയാണ്. നികുതിവരുമാനത്തിൽ 11.2 ശതമാനം വർധനയുണ്ടായി.

ബഡ്ജറ്റ് വകയിരുത്തിയത് ഇങ്ങനെ:

■ പട്ടികജാതി-വർഗ ക്ഷേമത്തിന് 29000 കോടി

■ ജലവിഭവവകുപ്പിന് 17202 കോടി

■ കാർഷികവായ്പ എഴുതിത്തള്ളുന്നതിന് 12650 കോടി

■ നെൽകർഷകർക്ക് ഹെക്ടറിന് താങ്ങുവില 7000 രൂപയിൽ നിന്ന് 10000 രൂപയാക്കി.

വായിക്കുക:  ഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലിൽ

■ തടാകങ്ങളുടെ നവീകരണത്തിന് 1600 കോടി

■ ഗ്രാമീണ കാർഷികവിപണിക്ക് 600 കോടി

■ കാവേരി ജലവിതരണപദ്ധതിക്ക് 500 കോടി

■ ജൈവകൃഷിക്ക് 35 കോടി

■ ബീദർ വിമാനത്താവളത്തിന് 32 കോടി

■ മൈനർ ജലസേചനപദ്ധതിക്ക് 10 കോടി

■ ചെന്നപട്ടണ സിൽക്ക് മ്യൂസിയത്തിന് 10 കോടി

■ കുരങ്ങുപനി തടയുന്നതിന് 5 കോടി

കൂടുതൽ വിവരങ്ങൾ:

■ മത്സ്യത്തൊഴിലാളികൾക്ക് ബോട്ട് വാങ്ങുന്നതിന് 50 ശതമാനം സബ്‌സിഡി

■ മുതിർന്ന പൗരൻമാർക്കുള്ള പെൻഷൻ 1000 രൂപയാക്കി

■ കാർഷികവായ്പയുടെ ഇളവ് ലഭ്യമാക്കാൻ 12 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ തുടങ്ങും

 

 

 

Slider
Slider
Loading...

Related posts

error: Content is protected !!