സംസ്ഥാനത്തെ പരമ്പരാഗത മുന്തിരികൃഷി അന്യം നിന്ന് പോകുന്നുവോ..? കൂനിന്മേൽ കുരുവായ് അതിശൈത്യവും; കർഷകർ മുന്തിരി കൃഷി ഉപേക്ഷിക്കുന്നു!!

ബെംഗളൂരു: അതിശൈത്യം ദുരിധത്തിലാക്കിയത് സംസ്ഥാനത്തെ മുന്തിരി കർഷകരെ. ഈ വർഷത്തെ ശൈത്യ കാലത്തിന് ദൈർഘ്യം ഏറിയതോടെ ഏറ്റവും കൂടുതൽ മുന്തിരി വിളവെടുപ്പ് നടക്കുന്ന വിജയപുര, ബാദൽ കോട്ട് എന്നിവിടങ്ങളിലെ വിളവെടുപ്പ് ജനവരിക്ക് പകരം ഫെബ്രുവരി പകുതിയോടെ മാത്രമേ ആരംഭിയ്ക്കുകയുള്ളൂ.

ജനവരി മാസങ്ങളിൽ വിളവെടുപ്പ് നടക്കാറുള്ള സംസ്ഥാനത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. ശൈത്യ കാലത്തിന് ദൈർഘ്യം ഏറിയതോടെ ഫെബ്രുവരി പകുതിയോട് കൂടി മാത്രം വിളവെടുപ്പ് നടത്താൻ കഴിയുന്ന സാഹചര്യമാണുള്ളത്.

വായിക്കുക:  അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ ബാലൻ മരണത്തിന് കീഴടങ്ങി.

ജലക്ഷാമത്തിന് ഏറെ ബുദ്ധമുട്ട് നേരിടുന്ന സംസ്ഥാനത്ത് പലരും പരമ്പരാ​ഗതമായി ചെയ്ത് വന്നിരുന്ന മുന്തിരി കൃഷിയെ കൈയ്യൊഴിഞ്ഞമട്ടാണ്. വരൾച്ച അതി രൂക്ഷമായതോടെ കാലാകാലങ്ങളായി മുന്തിരി കൃഷി ചെയ്ത് വന്നിരുന്ന പലരും മാമ്പഴ കൃഷിയിലേക്ക് മാറുകയും ചെയ്തിരുന്നു.

വായിക്കുക:  കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.

 

Slider
Slider
Loading...

Related posts

error: Content is protected !!