ബാബുസപ്പാളയ മുത്തപ്പൻ സേവാ സമിതിയുടെ തിരുവപ്പന മഹോൽസവം ഇന്നും നാളെയും.

Loading...

ബെംഗളൂരു:  ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റിന്റെ പത്താം വർഷ തിരുവപ്പന മഹോത്സവം ഫെബ്രുവരി 9-10ശനി,ഞായർ ദിവസങ്ങളിൽ, കല്യാൺ നഗർ- ബാബുസപാളയ അഗ്റ റെയിൽവേഗേറ്റിന് സമീപം നടത്തപ്പെടുകയാണ്.

ശനിയാഴ്ച കാലത്ത് 5 മണിക്ക് ഗണപതിഹോമം,10ന് കൊടിയേറ്റം,12ന് ദൈവത്തെ മലയിറക്കൽ,വൈകുന്നേരം 5ന് ബാബുസപാളയ ശ്രീവിനായക ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഭക്തിനിർഭരമായ ഘോഷയാത്ര ,6ന് ശ്രീമുത്തപ്പൻ വെള്ളാട്ടം,6;30 പ്രസാദവിതരണം,7മണിമുതൽ നൃത്യനൃത്തങ്ങൾ,9ന് അന്നദാനം ,10ന് തിരുമുടിയഴിക്കൽ.

വായിക്കുക:  ടിക്ക് ടോക്കില്‍ ലക്ഷക്കണക്കിന് ആരാധകരുമായി കേരളാ പൊലീസ്

ഞായറാഴ്ച 9;30 മുതൽ ശൈവ-വൈഷ്ണവ സംഗമം ശ്രീമുത്തപ്പൻ തിരുവപ്പന തിറ, താലപ്പൊലി പ്രദക്ഷിണം, സരസ്വതി സ്വാമികളുടെ പ്രഭാഷണം.
അന്നദാനം, പ്രശസ്ത സിനിമാ പിന്നണി ഗായകൻ ബിജുനാരായണൻ സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. പള്ളിവേട്ട, വൈകുന്നേരം 6ന് കൂപ്പൺ നറുക്കെടുപ്പ് നറുക്കെടുപ്പ്, രാത്രി9ന് തിരുമുടിയഴിക്കൽ..!

Slider
Slider
Loading...

Related posts

error: Content is protected !!