ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം!

Loading...

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ ജയം. ന്യൂസിലന്‍ഡിന്റെ 158 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എടുത്തു.

രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങോടെ ആയിരുന്നു തുടക്കം. 4 സിക്സും 3 ഫോറും ഉൾപ്പടെ 29 പന്തിൽനിന്നും 50 റൻസെടുത്താണ് രോഹിത് ഔട്ടായത്. അവസാന ഓവറുകളിൽ റിഷാബ് പന്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും പിൻബലത്തിൽ ഇന്ത്യ അനായാസം ജയം സ്വന്തമാക്കി. 28 പന്തിൽനിന്നും റിഷാബ് 1 സിക്സും 4 ഫോറും ഉൾപ്പടെ 40 റൻസാണ് അടിച്ചുകൂട്ടിയത്. മറ്റു ബാറ്റസ്മാന്മാരുടെ സ്കോർ ശിഖർ ധവാൻ 30, എം എസ് ധോണി 20, വിജയ് ശങ്കർ 14.

വായിക്കുക:  രോഹിത് ശര്‍മക്കും കെ എല്‍ രാഹുലിനും തകര്‍പ്പന്‍ സെഞ്ചുറി;ശ്രീലങ്കക്ക് ഓര്‍ക്കാനഗ്രഹിക്കാത്ത യാത്രയയപ്പ് നല്‍കി ടീം ഇന്ത്യ.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് തകര്‍ച്ചയില്‍നിന്നും തിരിച്ചുകയറുകയായിരുന്നു. ആദ്യ ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണിട്ടും മധ്യനിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ച ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 10 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് എന്ന നിലയിലായിരുന്ന ആതിഥേയര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിയുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് തിരിച്ചുവന്നത്. ഗ്രാന്‍ഡ്‌ഹോം 28 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ റോസ് ടെയ്‌ലര്‍ 36 പന്തില്‍ 42 റണ്‍സെടുത്തു.

വായിക്കുക:  വിരമിച്ചാലും ഇല്ലെങ്കിലും ധോണിയെ ടീമില്‍ പരിഗണിക്കില്ല!!

ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പം പിടിച്ചു. ഇനി ഞായറാഴ്ച്ച നടക്കുന്ന മൂന്നാം ട്വന്റി-20 പരമ്പര വിജയികളെ തീരുമാനിക്കും. സ്‌കോര്‍: ന്യൂസീലന്‍ഡ്-158/8, ഇന്ത്യ-162/3

Slider
Slider
Loading...

Related posts

error: Content is protected !!