തങ്ങളുടെ 4 എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സ്പീക്കർക്ക് സിദ്ധരാമയ്യയുടെ കത്ത്.

Loading...

ബെംഗളുരു : നാല് കോണ്‍ഗ്രസ് എംഎല്‍ എമാരെ അയോഗ്യരാക്കാന്‍ നിയമസഭാ കക്ഷി നേതാവ് സിന്ധരാമയ്യ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

നിയമസഭാ കക്ഷി യോഗത്തിലും ബജറ്റ് സമ്മേളനത്തിലും പങ്കെടുക്കാത്ത എം എല്‍ എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. അതേസമയം കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഭരണ കക്ഷി എം എല്‍ എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന് തെളിവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്ത് വന്നു.

വായിക്കുക:  ബംഗ്ലാ കടുവകളെ തകർത്ത് ഇന്ത്യ സെമിയിൽ കടന്നു!!

ജെ ഡി എസ് എം എല്‍ എ നാഗനഗൌഡ ഖാണ്ഡ്ക്കുറിന് ഇരുപത്തിയഞ്ച് ലക്ഷം രൂപയും മന്ത്രി പദവിയും വാഗ്ദാനം ചെയ്തുവെന്നാരോപിക്കുന്ന ഓഡിയോ സംഭാഷണമാണ് മുഖ്യന്ത്രി പുറത്ത് വിട്ടത്.

Slider
Slider
Loading...

Related posts

error: Content is protected !!