ഫോണില്‍ മലയാളത്തില്‍ സംസാരിച്ചു നടന്നു പോയ യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെ ക്രൂരമായി തല്ലിച്ചതച്ചു;ബിയര്‍ കുപ്പി കൊണ്ട് അടി കൊണ്ട യുവാവ്‌ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ വിശ്രമത്തില്‍.

ബെംഗളൂരു : സംഭവം നടക്കുന്നത് ജനുവരി 26 ന് ആണ് മലയാളിയായ അഭിജിത്ത് സഹോദരന്റെ വീട്ടിലേക്കു പോകാനായി ബൈക്കില്‍ പുറപെട്ടു,ദോഡഡബന്ന ഹള്ളി റോഡിലുള്ള ചന്ദ്രഗിരി ബി ഡി എ അപ്പാര്‍ട്ടുമെന്റില്‍ ഉള്ള പുതിയ വീടിനു സമീപമെത്തിയപ്പോള്‍ വീട് മനസിലാക്കാന്‍ വേണ്ടി സഹോദരനെ ഫോണില്‍ വിളിച്ചു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ബൈക്ക് നിര്‍ത്തിയ സ്ഥലത്ത് തന്നെ നില്‍കാന്‍ സഹോദരന്‍ ആവശ്യപ്പെടുകയും അവിടെ നിന്ന് കൂട്ടി കൊണ്ടുപോകാം എന്നും അറിയിച്ചു ,സമയം രാത്രി 09:45 ,അതുവഴി പോകുകയായിരുന്ന ചിലര്‍ അഭിലാഷ് മലയാളത്തില്‍ സംസാരിക്കുന്നതു കേള്‍ക്കുകയും അഭിജിത്തിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്കടിച്ചു.

വായിക്കുക:  പണിമുടക്ക്; നഗരത്തിലെ സാധാരണ ജീവിതത്തെ ബാധിച്ചേക്കും

ഏതാനും സമയത്തിന് ഉള്ളില്‍ അവിടെയെത്തിയ സഹോദരന്‍ അക്രമികള്‍ അഭിജിത്തിനെ മര്‍ദ്ദിക്കുന്നത് 500 മീറ്റര്‍ ദൂരെ വച്ച് തന്നെ കണ്ടു.ഓടിയടുത്തപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു,അഭിജിത്തിന്റെ മൊബൈലും പേഴ്സും അവര്‍ കൈക്കലാക്കിയിരുന്നു.

അവിടെ പട്രോളിംഗില്‍ ഉണ്ടായിരുന്ന പോലീസുകാരെ അറിയിച്ചെങ്കിലും അവര്‍ക്ക് അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല,കാടുഗോടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം തുടങ്ങി.സ്ഥിരം കുറ്റവാളികള്‍ അല്ല മദ്യപാനത്തെ തുടര്‍ന്ന് ചെയ്തതാണ് എന്നാണ് പോലീസ് ഭാഷ്യം.

വായിക്കുക:  പ്രവാസി കോണ്‍ഗ്രസിന്റെ സ്നേഹ സ്പന്ദനം.

താന്‍ പുതുതായി താമസം മാറിയ വീട്ടിലേക്കു സഹോദരന്‍ അഭിജിത്ത് ആദ്യമായി വരുമ്പോള്‍ ആണ് ഇത്തരം ഒരു സംഭവം ഉണ്ടായതു എന്ന് സഹോദരന്‍ അഭിലാഷ് പറഞ്ഞു.ഇതേതുടര്‍ന്ന് അഭിജിത്തിന് ശസ്ത്രക്രിയ നടത്തുകയും രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിചിരിക്കുകയാണ് ഡോക്ടര്‍.

അഭിലാഷും അഭിജിതും സോഫ്റ്റ്‌ വയര്‍ എഞ്ചിനീയര്‍ മാരാണ്.

Slider

Related posts

error: Content is protected !!