വീഡിയോ: ‘അഡാര്‍’ ലിപ് ലോക്കിന് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം!

അഡാര്‍ ലവ്വിന്‍റെ തമിഴ് ടീസറിന് ഡിസ്‌ലൈക്ക്-ട്രോള്‍ പൂര൦‌. ചിത്രം ഫെബ്രുവരി 14ന് തിയേറ്ററിലെത്താനിരിക്കെയാണ് അണിയറപ്രവര്‍ത്തകര്‍ തമിഴ്, തെലുങ്ക് ഭാഷകളിലായി പുതിയ ടീസര്‍ പുറത്തു വിട്ടത്.

കണ്ണിറുക്കലിലൂടെ പ്രശസ്തയായ പ്രിയയുടെയും നായകന്‍ റോഷന്‍റെയും ലിപ് ലോക്ക് രംഗങ്ങള്‍ അടങ്ങിയ ടീസറിനാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും ഡിസ്‌ലൈക്കുകളും പെരുകുന്നത്.

 

വായിക്കുക:  മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പം സണ്ണി ലിയോണ്‍ എത്തുന്നു

 

അതേസമയം, കണ്ണിറുക്കലിലൂടെ താരമായ പ്രിയ വാര്യര്‍ക്കെതിരെ ഇതിനു മുന്‍പും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്രമണം നടന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്നെ താരമായ പ്രിയക്കെതിരെ നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ എന്‍റെ സിനിമ പുറത്തിറങ്ങി പ്രകടനം പോലും വിലയിരുത്താതെയുള്ള വിമര്‍ശനങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നായിരുന്നു പ്രിയയുടെ പ്രതികരണം.

 

Slider

Written by 

Related posts

error: Content is protected !!