പാൻ കാർഡ് – ആധാർ ബന്ധിപ്പിക്കൽ നിർബന്ധമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പാൻ കാർഡ് -ആധാർ ബന്ധിപ്പിക്കൽ നിർബന്ധമെന്ന് സുപ്രീം കോടതി. ആദായനികുതി വകുപ്പിലെ 139 എ എ വകുപ്പ് നിലനിൽക്കുന്നതാണെന്നും സ്വകാര്യതയുടെ ലംഘനമാകുന്നില്ലെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി നേരത്തെ തീരുമാനം എടുത്തിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി.

ഇത് സംബന്ധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് ജസ്‌റ്റിസുമാരായ എ.കെ സിക്രി, എസ്. അബ്ദുൽ നസീർ എന്നിവരുടെ ഇടപെടൽ. പാൻ നമ്പറുമായി ആധാർ ലിങ്ക് ചെയ്യാതെ 2018 -19 വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ശ്രയ സെൻ ,ജയശ്രീ സത്പുകെ എന്നിവർക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഈ ഉത്തരവിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Slider
വായിക്കുക:  വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കല്ലേ... ഹുബ്ബളളി-കൊച്ചുവേളി എക്സ്പ്രസിൽ 3 അധിക സ്ലീപ്പർ കോച്ചുകൾ.

Related posts

error: Content is protected !!