മറ്റൊരു ഹിറ്റുമായി ഷാന്‍ റഹ്മാന്‍ വീണ്ടും.. ഇത്തവണ കൂടെ അജു വര്‍ഗീസും!!

Loading...

മലയാളത്തിന് തുടരെതുടരെ ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ വീണ്ടുമൊരു ഹിറ്റുമായി എത്തിയിരിക്കുകയാണ്. അജു വര്‍ഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊളംബ്യന്‍ അക്കാഡമിയിലെ ലഹരി എന്നു തുടങ്ങുന്ന ഗാനമാണ് ഷാന്‍ ആലപിച്ചിരിക്കുന്നത്.

സംഗീത സംവിധാനത്തിനൊപ്പം ഒരു ഗായകന്‍റെ കുപ്പായം കൂടി ഈത്തവണ ഷാന്‍ അണിയുന്നുണ്ട്. ഷാനും അജു വര്‍ഗീസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ഒരു മണിക്കൂറിനുള്ളില്‍ തന്നെ അയ്യായിരത്തോളം പേരാണ് പാട്ട് കണ്ടിരിക്കുന്നത്.

വായിക്കുക:  'ലിപ് ലോക്ക്' സീന്‍ ലീക്കായി‍; നടപടിയുമായി അണിയറ പ്രവര്‍ത്തകര്‍

അജു വര്‍ഗീസ് സംവിധാനം ചെയ്യുന്ന കൊളംബ്യന്‍ അക്കാഡമി സംവിധാനം ചെയ്യുന്നത് അഖില്‍ രാജാണ്. അന്‍വര്‍ സാദത്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സലിം കുമാര്‍, ധര്‍മജന്‍, അഞ്ജലി നായര്‍, എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നുണ്ട്.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!