ടിക്ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍!!

ചൈനീസ് ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക് ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര  സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യൽ ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി ആപ്പുകൾക്ക് ഇന്ത്യയിൽ പ്രവര്‍ത്തികണമെങ്കിൽ ചില നിയമങ്ങൾ പാലിക്കേണ്ടിവരും. ഈ കമ്പനികളെല്ലാം ഇന്ത്യ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങളിലൊന്ന്.

വായിക്കുക:  ശബരിമല യുവതി പ്രവേശന വിഷയത്തിൽ അയ്യപ്പ സംരക്ഷണ സമിതി പ്രതിഷേധിച്ചു.

എല്ലാ കമ്പനികളും ഇന്ത്യയിൽ ഓഫിസ് തുടങ്ങണം. ഇന്ത്യയിൽ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ചെറിയൊരു ഓഫിസ് പോലുമില്ല. ആപ്പിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടു കേസുകളെല്ലാം ഇവിടെ തന്നെ പരിഹരിക്കേണ്ടി വരും. രാജ്യത്തിനു ഭീഷണിയായ ഉള്ളടക്കങ്ങളെല്ലാം സമയത്തിനു നീക്കം ചെയ്യാൻ സംവിധാനമൊരുക്കണമെന്നും നിർദ്ദേശമുണ്ട്. ഐടി, ഇലക്ട്രോണിക് മന്ത്രാലയമാണ് ചൈനീസ് ആപ്പുകൾക്കെതിരായ പുതിയ നിയമങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

വായിക്കുക:  കർണാടക ആർടിസിയെ കണ്ട് പഠിക്കണം! ഒരു ടിക്കറ്റിന് 50 രൂപ അധിക വില ഈടാക്കിയ തമിഴ്നാട്ടിലെ ഫ്രാഞ്ചെസിയിൽ മിന്നൽ പരിശോധന നടത്തി കൈയ്യോടെ പൊക്കി കെഎസ്ആർടിസി ഉദ്യോഗസ്ഥർ;ബുക്കിംഗ് നിർത്തിവച്ചു.

 

Slider

Related posts

error: Content is protected !!