9ന്‍റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു

Loading...

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 9-ന്‍റെ  പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രം ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.

മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, വാമിഖ, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞനായാണ് പൃഥി 9-ല്‍ അഭിനയിക്കുന്നത്. ഒരു അച്ഛന്‍റെയും മകന്‍റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നത്. ആല്‍ബര്‍ട്ട് എന്നാണ് പൃഥിയുടെ കഥാപാത്രത്തിന്‍റെ പേര്. കാവല്‍ മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആല്‍ബര്‍ട്ട് എന്നാണ് പൃഥിരാജ് തന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.

വായിക്കുക:  വിനയന്‍റെ ആകാശഗംഗ 2-ന്‍റെ ടീസര്‍ പുറത്തിറങ്ങി

അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും സംഗീതം ഷാന്‍ റഹ്മാനും നിര്‍വ്വഹിക്കും. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖര്‍ മേനോനാണ്. പൃഥ്വിരാജും സുപ്രിയയും ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചത്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഒപ്പമാണ് രാജ്യാന്തരനിര്‍മാണ കമ്പനിയായ സോണി പിക്ചേഴ്സ് കൈകോര്‍ത്തത്.

Slider
Slider
Loading...

Written by 

Related posts

error: Content is protected !!