അന്തര്‍സംസ്ഥാന ബൈക്ക് മോഷണസംഘം കേരളാ പൊലീസിന്റെ പിടിയിൽ!

Loading...

തിരുവനന്തപുരം: ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് ഉള്‍പ്പെടെ പല നഗരങ്ങളിൽ നിന്നും ഒട്ടേറെ ബൈക്കുകള്‍ മോഷ്ടിച്ച സംഘത്തിലെ മൂന്നു പേരെ കേരളാ പോലീസ് പിടികൂടി.

കൊച്ചുവേളി സ്വദേശി കിരണ്‍ എന്നു വിളിക്കുന്ന മാക്‌സ്വെല്‍ (21), വട്ടപ്പാറ മരുതൂര്‍ സ്വദേശികളായ അര്‍ജുന്‍(19), അക്ഷയ്(20) എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് മാക്‌സ്വെലിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചോദ്യംചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തെക്കുറിച്ചു വിവരം പുറത്തു വന്നത്.

വായിക്കുക:  സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരെ തിങ്ങിപ്പാർപ്പിക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നു..

ഇതേ തുടര്‍ന്ന് കൂട്ടുപ്രതികളായ ബാക്കിയുള്ളവരെ പോലീസ് പിടികൂടുകയായിരുന്നു. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍നിന്നും വെമ്പായത്തുനിന്നും ഉള്‍പ്പെടെ അഞ്ചോളം ബൈക്കുകള്‍ മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചു.

ഒരു പോലീസുകാരന്റെ ബൈക്കുള്‍പ്പെടെ രണ്ടു ബൈക്കുകള്‍ കേരളാ പോലീസ് കണ്ടെടുത്തു. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Slider
Slider
Loading...

Related posts

error: Content is protected !!