തൊലിപ്പുറത്തു കറുപ്പുള്ള വാഴപ്പഴം ക്യാൻസർ തടയും!

വളരെയധികം വിറ്റാമിനുകളും ഫൈബറും നിറയെയുള്ള പഴമാണ് വാഴപ്പഴം. ഇളം മഞ്ഞ തൊലിയുള്ള വാഴപ്പഴമാണ് പൊതുവെ എല്ലാവര്‍ക്കും ഇഷ്ടം. തൊലിപ്പുറത്ത് കറുത്ത പാടുകള്‍ കണ്ടാല്‍ ചീഞ്ഞതായെന്ന് കരുതി എല്ലാവരും അത് കളയുകയാണ് പതിവ്.

എന്നാല്‍ ആ പതിവ് ഇനി നിറുത്തുന്നതാണ് ഉത്തമം. നന്നായി തൊലിയില്‍ കറുപ്പ് പടരുന്നതിന് അനുസരിച്ച്‌ അതിലെ ടിഎന്‍എഫ് വര്‍ധിക്കുന്നു. ടിഎന്‍എഫ് എന്നാല്‍ ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍. അതായത് ക്യാന്‍സറിനെ ചെറുക്കുന്ന സംയുക്തം. കോശങ്ങളുടെ അപകടകരമായ വളര്‍ച്ചയെ തടയാന്‍ ഇവയ്ക്കാകും.

വായിക്കുക:  ഉറക്കത്തിനിടയിലുള്ള മരണം പ്രവാസ ലോകത്ത് ഒരു സാധാരണ സംഭവം;കാരണമെന്ത്? ഇവിടെ വായിക്കാം.

ശരിക്കും രോഗപ്രതിരോധ ശേഷിയെ ഇരട്ടിയാക്കാന്‍ ടിഎന്‍എഫിന് കഴിയുമെന്ന് ചുരുക്കം. ട്യൂമര്‍ കോശങ്ങളുമായി പ്രവര്‍ത്തിച്ച്‌ വ്യാപനം തടയാന്‍ ഇവയ്ക്കാകും. അതിനാല്‍ ഇനി കറുപ്പ് നിറം പടര്‍ന്ന വാഴപ്പഴം കണ്ടാല്‍ വലിച്ചെറിയാതെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഈ ശീലം ശരീരത്തെ ക്യാന്‍സറിന് അടിപ്പെടാതെ സംരക്ഷിക്കാന്‍ സഹായിക്കും.

അമിത ഭാരം കുറയ്ക്കാനും ദിവസേന പഴം കഴിക്കുന്നത് നല്ലതാണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാര്യം ഇതൊക്കെ ആണെങ്കിലും, ചീഞ്ഞ വാഴപ്പഴമാണെന്നു മനസ്സിലായാൽ അത് കഴിച്ച് വെറുതെ വയറു കേടാക്കണ്ട.

Slider

Related posts

error: Content is protected !!