കണ്ണൂർ-യശ്വന്ത്പൂർ തീവണ്ടിയുടെ സ്റ്റേഷൻ മാറ്റവുമായി ബന്ധപ്പെട്ട് നഗരത്തിലെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകി.

ബെംഗളൂരു: ബീജെപി മലയാളി പ്രവർത്തകരുടെയും , ദീപ്തി വെൽഫയർ അസ്സോസ്സിയേഷൻ പ്രവർത്തകരുടെയും നേത്രുത്വത്തിൽ കേന്ദ്രമന്ത്രി ശ്രീ സദാനന്ദ ഗൗഡയെ കണ്ട് യശ്വന്തപുരം കണ്ണുർ എക്സ്പ്രസ് ട്രെയിനിന്റെ സ്‌റ്റോപ്പ് ബാനസവാടിയിലേക്ക് മാറ്റിയതിലുള്ള ബെംഗളൂരു മലയാളികളുടെ പ്രതിഷേധം അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തു.

വിഷ്ണുമംഗലം കുമാർ, ഹരി നായർ, ദിനേശ് പിഷാരടി, രനീഷ് പൊതുവാൾ, സലീഷ് പീ വി, ഹരികുമാർ , സോമരാജൻ, കൃഷ്ണകുമാർ (കെ . കെ ), റോഷൻ എന്നിവർ നേത്രുത്വം നൽകി.

വായിക്കുക:  കന്നഡികർക്ക് ഇന്ന് പുതുവർഷാരംഭം;എല്ലാ വായനക്കാർക്കും"ഉഗാദി ഹബ്ബദ ഹാർദ്ദിക ശുഭാശയഗളു"!

മന്ത്രി സദാനന്ദ ഗൗഡയെ കാര്യങ്ങൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുകയും ഉചിതമായ തീരുമാനം ഉടൻ തന്നെ ഉണ്ടാകുമെന്ന് അദ്ധേഹം ഉറപ്പു നൽകുകയും ചെയ്തു.

Slider
Slider
Loading...

Related posts

error: Content is protected !!