ഏഷ്യൻ കപ്പ് ഫുട്ബോളിന്‍റെ കന്നി കിരീടം ഖത്തറിന്

അബുദാബി: ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടം ഖത്തറിന്. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകര്‍ത്താണ് ഖത്തർ കിരീടം സ്വന്തമാക്കിയത്. അല്‍മോസ് അലി, അബ്ദുളാസിസ് ഹതേം, അക്രം അഫിഫ് എന്നിവരാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. തകുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ഏകഗോള്‍.

12-ാം മിനിറ്റില്‍ അൽമോസ് അലിയുടെ വകയായിരുന്നു ആദ്യ ഗോൾ. 27-ാം മിനിറ്റിൽ അബ്ദുള്‍ അസീസും 83-ാം മിനിറ്റിൽ അക്രം ആരിഫും ഖത്തറിന്റെ ലീഡ് ഉയർത്തി. 69-ാം മിനിറ്റിൽ താക്കുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ആശ്വാസ ഗോള്‍. പിന്നാലെ ഖത്തര്‍ ഗോള്‍ വഴങ്ങാതിരിക്കാനും ജപ്പാന്‍ ഗോളടിക്കാനുമുള്ള ശ്രമത്തിലായി.

വായിക്കുക:  തികച്ചും ഏകപക്ഷീയമായ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നൈറ്റ്‌റൈഡേഴ്‌സ് തകര്‍ത്തു

ടൂർണമെന്റിലെ 7 മത്സരങ്ങളിൽ നിന്ന് 19 ഗോൾ നേടിയ ഖത്തർ ആകെ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. 9 ഗോളുകൾ നേടിയ അൽമോസ് അലിയാണ് ഏറ്റവും ഗോളുകൾ നേടിയ താരം. 2022 ല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ പോരാട്ടം കാഴ്ചവെക്കാന്‍ കെല്‍പ്പുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഖത്തറിന്റെ പ്രകടനം.

മുന്നേറ്റത്തിലും പ്രതിരോധത്തിലും ഖത്തറിന്റെ താരങ്ങള്‍ മികവ് പുലര്‍ത്തി. നാലുതവണ ചാമ്പ്യന്‍മാരായിട്ടുള്ള ജപ്പാന്‍ ആദ്യമായിട്ടാണ് തോല്‍ക്കുന്നത്.  ജപ്പാന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ ജപ്പാന്‍ താരങ്ങള്‍ ഖത്തര്‍ പോസ്റ്റില്‍ നിരന്തരം ഭീതിയുണ്ടാക്കിയെങ്കിലും ഫലം കാണാനായില്ല.

വായിക്കുക:  ആദ്യജയം തേടിയിറങ്ങിയ കോലിപ്പടയ്ക്ക് തുടര്‍ച്ചയായ ആറാം തോല്‍വി

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ജയം മാത്രം നേടി ഇന്ത്യ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ തായ് ലൻഡിനെതിരെ മികച്ച ജയത്തോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ ഇന്ത്യക്ക് ജയിക്കാനായില്ല.

Slider
Slider
Loading...

Related posts

error: Content is protected !!