വീഡിയോ: കളി തോറ്റ ദേഷ്യത്തില്‍ ആരാധകര്‍ ചെയ്തത്!!

Loading...

അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ യു.എ.ഇയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഖത്തറിന് നേരെ യുഎഇ ആരാധകരുടെ ആക്രമണം.

ആദ്യമായി ഫൈനലില്‍ പ്രവേശിച്ച ഖത്തര്‍ താരങ്ങളുടെ ദേഹത്തേക്ക് കുപ്പിയും ചെരുപ്പുകളും വലിച്ചെറിഞ്ഞാണ് യു.എ.ഇ ആരാധകര്‍ ദേഷ്യം തീര്‍ത്തത്.

ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫൈനലിലെത്തുന്നത്.  ഫെബ്രുവരി ഒന്നിന് നടക്കുന്ന ഫൈനലില്‍ ഖത്തര്‍ ജപ്പാനെ നേരിടും.

വായിക്കുക:  ബംഗ്ലാ കടുവകളെ തകർത്ത് ഇന്ത്യ സെമിയിൽ കടന്നു!!

തീവ്രവാദത്തിന് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ 2017 ജൂണ്‍ അഞ്ചിന് ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

ഖത്തറിന് മേല്‍ കര, സമുദ്ര, വ്യോമ ഉപരോധമാണ് ഏര്‍പ്പെടുത്തിയത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളുടേയും ആരാധകര്‍ അഭിമാന പോരാട്ടമായാണ് ഈ മത്സരത്തെ കണ്ടിരുന്നത്.

വായിക്കുക:  സ്വന്തം തട്ടകത്തിൽ വീണ്ടും കോപ്പ കിരീടം ചൂടി ബ്രസീല്‍!!

അതോടൊപ്പം 2022 ഫിഫ ലോകകപ്പിന് വേദിയാകുന്ന ഖത്തറിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത് കൂടിയാണ് ഈ വിജയം.

Slider
Slider
Loading...

Related posts

error: Content is protected !!