ഫോട്ടോയെടുത്താല്‍ പാരിതോഷികം: ചലഞ്ചുമായി ഐഫോണ്‍!!

ഐഫോണില്‍ ഫോട്ടോയെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് ആപ്പിളിന്‍റെ ‘ഷോട്ട് ഓണ്‍ ഐഫോണ്‍’ ചലഞ്ച്.

നിശ്ചിത തുകയാണ് പാരിതോഷികമായി ഐഫോണ്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ, സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ആപ്പിളിന്‍റെ പരസ്യ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

ജനുവരി 22 മുതല്‍ ഫെബ്രുവരി എട്ട് വരെ നടത്തുന്ന ഷോട്ട് ഓണ്‍ ആപ്പിള്‍ ചലഞ്ചില്‍  പത്ത് വിജയികളെയാണ് തിരഞ്ഞെടുക്കുക. എന്നാല്‍, വിജയികള്‍ക്ക് നല്‍കുന്ന പാരിതോഷികം എത്രയാണെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല.

ഐഫോണ്‍ ക്യാമറകളുടെ മികവ് പരസ്യം ചെയ്യുന്നതിനായായി പ്രചരണം ചെയ്യുന്ന ഷോട്ട് ഓണ്‍ ഐഫോണ്‍ ചലഞ്ച് ആപ്പിളിന്‍റെ ഏറെ ജനപ്രിയമായ പരസ്യ പ്രചരണ പരിപാടികളിലൊന്നാണ്.

വായിക്കുക:  ഗോ എയര്‍ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വിസിന്‍റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ഇവരുടെ ചിത്രങ്ങള്‍ ആപ്പിളിന്‍റെ റീടെയില്‍ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ വെബ് പേജുകളിലും തിരഞ്ഞെടുത്ത നഗരങ്ങളിലെ പരസ്യ ബോര്‍ഡുകളിലും ഉള്‍പ്പെടുത്തും.

ഐഫോണില്‍ എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലോ ട്വിറ്ററിലോ #ShotOniPhone എന്ന ഹാഷ്ടാഗോടെ പോസ്റ്റ്‌ ചെയ്യണം. കൂടാതെ, ചിത്രത്തിനൊപ്പം നല്‍കുന്ന  കുറിപ്പില്‍ ഏത് ഐഫോണ്‍ മോഡല്‍ ഉപയോഗിച്ചുള്ള ചിത്രമാണതെന്ന് വ്യക്തമാക്കണം.

ഇത് കൂടാതെ shotoniphone@apple.com എന്ന വെബ്‌സൈറ്റിലും നിങ്ങളുടെ ചിത്രങ്ങള്‍ നല്‍കാം. ഈ ചിത്രങ്ങളുടെ ഫയലിന്  ‘firstname_lastname_iphonemodel’  എന്ന രീതിയില്‍ പേര് നല്‍കണം.

ആപ്പിളിന്‍റെ ഫോട്ടോസ് ആപ്പിലെ എഡിറ്റി൦ഗ് ടൂളുകള്‍ ഉപയോഗിച്ചോ ഫോട്ടോ ഷോപ്പ് പോലുള്ള തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചോ എഡിറ്റ് ചെയ്ത ചിത്രങ്ങളും അയയ്ക്കാം.

വായിക്കുക:  രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇനി ബോഡി സ്കാനറുകള്‍

ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് 1.36 വരെ അയയ്ക്കുന്ന ചിത്രങ്ങള്‍ മാത്രമായിരിക്കും ഫോട്ടോഗ്രഫി വിദഗ്ദര്‍ വിലയിരുത്തുക. ഫെബ്രുവരി 26ന് ആപ്പിള്‍ വിജയികളെ പ്രഖ്യാപിക്കുകയും വിവരം ഇമെയില്‍ വഴി നേരിട്ട് അറിയിക്കുകയും ചെയ്യും.

ചിത്രത്തിന്‍റെ പകര്‍പ്പാവകാശം  ഉപയോക്താവിന് തന്നെയായിരിക്കും. എന്നാല്‍ ഒരു വര്‍ഷത്തേക്ക് ആ ചിത്രം ഉപയോഗിക്കാന്‍ ആപ്പിളിന് അനുവാദം കൊടുക്കണം.

Slider

Related posts

error: Content is protected !!