ഇന്ന് എഴുപതാം റിപ്പബ്ലിക്ദിനം; ആദ്യ റിപ്പബ്ലിക് ദിനം രാജ്യം ആഘോഷിച്ചത് ഇങ്ങനെ..

Loading...

രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ഇതിനിടെ കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കും. നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ മരണാനന്തര ബഹുമതിയായി അശോക് ചക്ര ഏറ്റുവാങ്ങും. തുടര്‍ന്ന് രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്മാരെ മതമേല സിറില്‍ റമഫോസയാണ് ഇത്തവണത്തെ മുഖ്യാതിഥി. രാജ്യത്തിന്‍റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന വിപുലമായ പരിപാടികള്‍.. വന്‍ സുരക്ഷാ വലയം..

1950, ജനുവരി 26ന് രാജ്യത്തിന്‍റെ പ്രഥമ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് ആദ്യ റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ ഇങ്ങനെയായിരുന്നില്ല സംവിധാനങ്ങള്‍. ഇപ്പോഴത്തെ ധ്യാന്‍ ചന്ദ് സ്റ്റേഡിയം നില്‍ക്കുന്നിടത്തായിരുന്നു അന്നത്തെ ആഘോഷപരിപാടികള്‍. മൂവായിരത്തോളം സൈനികരും നൂറോളം വൈമാനികരും പങ്കെടുത്ത ലളിതമായ സൈനിക അഭ്യാസമായിരുന്നു അന്നത്തെ പ്രധാന ആകര്‍ഷണമായിരുന്നത്.

വായിക്കുക:  കൊള്ളസംഘങ്ങൾ ഏറ്റവുമധികമുള്ള ബെംഗളൂരു-മൈസൂരു പാതയിൽ ഒരു മലയാളി കൂടി ഇരയായി!

1955 മുതലാണ് രാജ്പഥിലേക്ക് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ എത്തുന്നത്. ഇപ്പോള്‍ കാണുന്ന രീതിയിലുള്ള ആഘോഷങ്ങള്‍ ആരംഭിക്കുന്നത് അന്ന് മുതലാണ്. രാജ്പഥ് സ്ഥിരം വേദിയാക്കി. രാജ്യത്തിന്‍റെ സൈനികശക്തി, സാംസ്കാരിക വൈവിധ്യം, നേട്ടങ്ങള്‍ എന്നിവയൊക്കെ പങ്കു വയ്ക്കുന്ന പരിപാടിയായി റിപ്പബ്ലിക് ദിന പരേഡ്.

എല്ലാ വര്‍ഷവും ഏതെങ്കിലും ഒരു രാഷ്ട്രത്തലവനെ ആഘോഷപരിപാടികളില്‍ അതിഥിയായി ക്ഷണിക്കാറുണ്ട്.  ആദ്യ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ അതിഥിയാകാന്‍ ക്ഷണിക്കപ്പെട്ടത് ഇന്തോനേഷ്യയായിരുന്നു. ഇതുവരെ 54 രാഷ്ട്രത്തലവന്‍മാര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

വായിക്കുക:  പാലക്കാട് ആംബുലൻസും മിനിലോറിയും കൂട്ടിയിടിച്ച് 8 പേർ മരിച്ചു.

കഴിഞ്ഞ വർഷം 10 രാഷ്ട്രത്തലവന്‍മാരാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. ആസിയാന്‍ രൂപീകരണത്തിന്‍റെ അന്‍പതാം വാര്‍ഷികവും ആസിയാനില്‍ ഇന്ത്യ അംഗത്വം എടുത്തതിന്‍റെ ഇരുപത്തിയഞ്ചം വാര്‍ഷികവും പ്രമാണിച്ചായിരുന്നു ഇത്തരമൊരു നടപടി. ചരിത്രത്തിലേക്ക് ഒട്ടേറെ പുതിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് കഴിഞ്ഞ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം കടന്നുപോയത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ശ്രദ്ധേയ ശക്തിയായി വളരുന്ന ഇന്ത്യയുടെ നിലപാടുകളുടെ പ്രഖ്യാപനം കൂടിയായിരുന്നു ആഘോഷചടങ്ങുകള്‍.

Slider
Slider
Loading...

Related posts

error: Content is protected !!